ത​രി​ശു​നി​ല കൃ​ഷി പ​ദ്ധ​തി തു​ട​ങ്ങി
Friday, December 6, 2019 12:40 AM IST
കോ​ഴി​ക്കോ​ട്: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് ത​രി​ശു​നി​ല​ത്തെ കൃ​ഷി പ​ദ്ധ​തി​ക്ക് ഞാ​റു ന​ടു​ന്ന​തി​നാ​യി ഞാ​റ് ന​ല്‍​കി മ​ന്ത്രി. ടി. ​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ങ്ങ​രോ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ത​രി​ശു​ര​ഹി​ത പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ സം​സ്‌​കൃ​തി പേ​രാ​മ്പ്ര എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​റു​പ്പ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് വാ​ര്‍​ഡ് 13 ക​ല്ലൂ​ര്‍​പാ​ണ്ടി പാ​ട​ശേ​ഖ​ര​ത്തി​ലെ അ​ഞ്ച് ഏ​ക്ക​ര്‍ ത​രി​ശു​നി​ല​ത്ത് കൃ​ഷി ഇ​റ​ക്കു​ന്ന​ത്.
ച​ട​ങ്ങി​ല്‍ ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര കൃ​ഷി അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ സു​നി​ത ജോ​സ​ഫ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി.
കൃ​ഷി ഓ​ഫീ​സ​ര്‍ പി.​കെ. ജി​ജി​ഷ, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​പ്ര​കാ​ശ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ​ഫി​യ പ​ടി​ഞ്ഞാ​റ​യി​ല്‍, വാ​ര്‍​ഡ് മെം​മ്പ​ര്‍ ഇ​ബ്രാ​ഹിം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സം​സ്‌​കൃ​തി പേ​രാ​മ്പ്ര പ്ര​സി​ഡ​ന്‍റ് കെ​ട്ടി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ്ര​സം​ഗി​ച്ചു. ച​ങ്ങ​രോ​ത്ത്, പേ​രാ​മ്പ്ര, നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. ഞാ​റ്റ​ടി​യി​ല്‍ നി​ന്ന് ഞാ​റ് പ​റി​ക്കു​മ്പോ​ഴും ന​ടു​മ്പോ​ഴും ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ദേ​വ്യേ​ട​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ടി​യ ഞാ​റ്റു​പാ​ട്ട് ഏ​വ​രെ​യും ആ​ക​ര്‍​ഷി​ച്ചു.
ജി​ല്ല​യി​ലെ ത​രി​ശു​നി​ല​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും കൃ​ഷി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ലു​ള്ള ക​ര്‍​മ്മ പ​രി​പാ​ടി​യി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം, കൃ​ഷി വ​കു​പ്പ്, ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​രു​ള്ള​ത്. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ വി​വി​ധ വ​കു​പ്പു​ക​ളെ​യും ഏ​കോ​പി​ച്ച് ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ലാ​ണ്.
172 ഹെ​ക്ട​ര്‍ ത​രി​ശു​നി​ല​മാ​ണ് ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. ഈ ​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നേ​ര​ത്തെ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍, വി​വി​ധ ഏ​ജ​ന്‍​സി​ക​ളെ ഏ​കോ​പി​ച്ച് ഫീ​ല്‍​ഡ് സ​ന്ദ​ര്‍​ശ​ന​വും തു​ട​ര്‍​ന്ന് ന​വം​ബ​ര്‍ 22 ന് ​പേ​രാ​മ്പ്ര ബ്ലോ​ക്ക് ശി​ല്പ​ശാ​ല​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.