ദേ​ശീ​യ പ​ണി​മു​ട​ക്ക്; കൊ​ടു​വ​ള​ളിയിൽ സം​ഘാ​ട​ക സ​മി​തി​യാ​യി
Friday, December 6, 2019 12:42 AM IST
താ​മ​ര​ശേ​രി: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ജ​നു​വ​രി എ​ട്ടി​ന് ന​ട​ക്കു​ന്ന ദേ​ശീ​യ പൊ​തു​പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി താ​മ​ര​ശേ​രി കോ​ൺ​ഗ്ര​സ് ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ക​ൺ​വൻ​ഷ​ൻ വി​വി​ധ ക​ർ​മ്മ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി. വേ​ളാ​ട്ട് അ​ഹ​മ്മ​ദ് ചെ​യ​ർ​മാ​നും, ടി.​സി. വാ​സു ജ​ന. ക​ൺ​വീ​ന​റും, പി.​ആ​ർ. മ ​ഹേ​ഷ് മാ​സ്റ്റ​ർ ട്ര​ഷ​റ​റു​മാ​യി 101 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ഈ ​മാ​സം 15ന​കം പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ക​ൺ​വ​ൻ​ഷ​നു​ക​ൾ വി​ളി​ച്ചു ചേ​ർ​ക്കാ​നും, പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ കാ​ൽ​ന​ട പ്ര​ച​ര​ണ ജാ​ഥ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​മ്പ​റ്റ ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഷ്‌​റ​ഫ് കൂ​ട​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി വേ​ളാ​ട്ട് അ​ഹ​മ്മ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ആ​ർ. മ​ഹേ​ഷ് മാ​സ്റ്റ​ർ, പി.​സി. മു​ഹ​മ്മ​ദ്, കെ. ​ദാ​മോ​ദ​ര​ൻ, ടി.​സി. വാ​സു, ടി.​ആ​ർ. ഓ​മ​ന​ക്കു​ട്ട​ൻ, സെ​ബാ​സ്റ്റ്യ​ൻ ക​ണ്ണ​ന്ത​റ, ക​ണ്ടി​യി​ൽ മു​ഹ​മ്മ​ദ്, എ.​കെ. അ​ബ്ബാ​സ്, ജാ​രി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.