മോ​ഷ​ണം: യു​വാ​വ് പി​ടി​യി​ൽ
Sunday, December 8, 2019 12:22 AM IST
കോ​ഴി​ക്കോ​ട്: മോ​ഷ്ടി​ച്ച മൊ​ബൈ​ലു​ക​ളും എ​ടി​എം കാ​ര്‍​ഡു​ക​ളു​മാ​യി യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. വ​യ​നാ​ട് അ​മ്പ​ല​വ​യ​ല്‍ വി​കാ​സ് കോ​ള​നി​യി​ലെ ത​ന്നാ​ലി​ക്ക​ല്‍ ഹൗ​സി​ല്‍ ആ​ബി​ദ് (26)ആ​ണ് ടൗ​ണ്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചേ 3.45ഓ​ടെ റെ​യി​ല്‍വേ ​സ്റ്റേ​ഷ​ന്‍ ലി​ങ്ക് റോ​ഡി​ലെ പ​ണി തീ​രാ​ത്ത കെ​ട്ടി​ട​ത്തി​ല്‍ സം​ശ​യ​ക​ര​മാ​യ നി​ല​യി​ല്‍ ഇ​യാ​ളെ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് പെ​ട്രോ​ളിം​ഗ് ന​ട​ത്തി​യ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​റു മൊ​ബൈ​ലു​ക​ളും അ​ഞ്ച് എ​ടി​എം കാ​ര്‍​ഡു​ക​ളും ഇ​യാ​ളി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. വ​യ​നാ​ട്ടി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച​താ​ണി​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. വൈ​ത്തി​രി, അ​മ്പ​ല​വ​യ​ല്‍ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നേ​ര​ത്തെ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സുക​ളു​ണ്ട്.