അ​നു​സ്മ​ര​ണം നടത്തി
Monday, December 9, 2019 12:28 AM IST
പേ​രാ​മ്പ്ര : കാ​ര​യാ​ട് പൂ​തേ​രി പാ​റ സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നായി​രു​ന്ന ഇ.​എം കു​ഞ്ഞി​രാ​മ​ൻ നാ​യ​രു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ്മ​ക്കാ​യി നി​ർ​മ്മി​ച്ച ക​മ്പ്യൂ​ട്ട​ർ റൂ​മി​ന്‍റെ​യും ഓ​പ്പ​ൺ സ്റ്റേ​ജി​ന്‍റെ​യും ഉ​ദ്‌ഘാ​ട​നം മു​ൻ മേ​യ​ർ ടി .​പി ദാ​സ​ൻ നി​ർ​വഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സോ​മ​ൻ ക​ട​ലൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി പ​ഞ്ചാ​യ​ത്ത് ​വൈസ് പ്ര​സി​ഡ​ന്‍റ് വി ​എം ഉ​ണ്ണി, എ​സി ബാ​ല​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര, ഗം​ഗാ​ധ​ര​ൻ ആ​ന പൊ​യി​ൽ, എ.​സി ചോ​യി ആ​ന​ന്ദ​ൻ മാ​സ്റ്റ​ർ കെ.​വി, ശ്രീ​ധ​ര​ൻ നൊ​ച്ചാ​ട് എ​ന്നി​വ​ർ പ്രസംഗിച്ചു. കു​ഞ്ഞി​രാ​മ​ൻ നാ​യ​രു​ടെ കു​ടും​ബം സ​ഫ്ദ​ർ ഹാ​ശ്മി വാ​യ​ന​ശാ​ല​ക്ക് ജ​ന​റേ​റ്റ​ർ ന​ൽ​കി. പൂ​തേ​രി ധ​ന്വ​ന്ത​രി ക്ഷേ​ത്രം 10 ക​സേ​ര​യും പി.​എം ശ​ങ്ക​ര​ൻ​നാ​യ​ർ ക്ലോ​ക്കും ന​ൽ​കി.