ക​ള്ള​ത്തോ​ക്കു​കളുടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​വ​ാതെ പോ​ലീ​സ്
Monday, December 9, 2019 12:29 AM IST
നാ​ദാ​പു​രം: ​മാ​വോ​യി​സ്റ്റ് സാ​നി​ധ്യം നി​ല​നി​ല്‍​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ വീ​ണ്ടും ലൈ​സ​ന്‍​സി​ല്ലാ​ത്ത നാ​ട​ന്‍ തോ​ക്കു​ക​ള്‍ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​വാ​തെ പോ​ലീ​സ്.​വ​ള​യം,കു​റ്റ്യാ​ടി.​തൊ​ട്ടി​ല്‍​പാ​ലം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ട​വേ​ള​ക​ള്‍​ക്ക് ശേ​ഷം ലൈ​സ​ന്‍​സി​ല്ലാ​ത്ത നാ​ട​ന്‍ തോ​ക്കു​ക​ളു​ടെ ഉ​പ​യോ​ഗം വ​ര്‍​ദ്ധി​ച്ച് വ​രു​ന്ന​ത്.
​മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് വാ​ണി​മേ​ലി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന​ക​ത്ത് നി​ന്ന് സൂ​ക്ഷി​ച്ച നി​ല​യി​ല്‍ ആ​റ് തി​ര​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന നാ​ട​ന്‍ റി​വോ​ള്‍​വ്വ​ര്‍ കെ​ട്ടി​ട​നി​ര്‍​മ്മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍ വി​വ​രം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.​വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും അ​ന്വേ​ഷ​ണം എ​ങ്ങുെ​മ​ത്തി​യി​ല്ല.​മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി സ​ജീ​വ​മാ​യ മേ​ഖ​ല​ക​ളാ​ണ് വ​ള​യം.​കു​റ്റ്യാ​ടി,തൊ​ട്ടി​ല്‍​പാ​ലം സ്റ്റേ​ഷ​നു​ക​ള്‍ .നാ​ദാ​പു​രം എ​ക്‌​സൈ​സ് സം​ഘം മൊ​കേ​രി​ക്ക​ടു​ത്ത കാ​യ​ക്കൊ​ടി​യി​ല്‍ ചാ​രാ​യ വേ​ട്ട​ക്കി​ടെ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് അ​ടു​ത്തി​ടെ ഇ​ര​ട്ട​ക്കു​ഴ​ല്‍ നാ​ട​ന്‍ തോ​ക്ക് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു.​മേ​ഖ​ല​യി​ല്‍ ചാ​രാ​യം വാ​റ്റി വി​ത​ര​ണം ചെ​യ്യു​ന്ന യു​വാ​വി​വി​ല്‍ നി​ന്നാ​ണ് തോ​ക്ക് ക​ണ്ടെ​ത്തി​യ​ത്.​തോ​ക്ക് പി​ന്നീ​ട് തൊ​ട്ടി​ല്‍​പാ​ലം സ്റ്റേ​ഷ​നു​കൈ​മാ​റി കേ​സെ​ടു​ത്തെ​ങ്കി​ലും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ഒ​ന്നും ന​ട​ന്നി​ല്ല​.​ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ല​ങ്ങാ​ട് ഇ​ന്ദി​ര​ന​ഗ​റി​ല്‍ നാ​യാ​ട്ടി​നി​ടെ തോ​ക്കി​ല്‍ നി​ന്ന് വെ​ടി​യേ​റ്റ് യു​വാ​വ് കൊ​ല്ല​പ്പെ​ടു​ന്ന​ത്.​പ്ര​തി​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ തോ​ക്ക് യു​വാ​വ് ത​ന്നെ മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന​തി​നാ​യി നി​ര്‍​മ്മി​ച്ച​താ​യാ​ണ് കു​റ്റ്യാ​ടി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യ​ത്.​എ​ന്നാ​ലി​ത് പോ​ലീ​സ് വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.​ഇ​തെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് കു​റ്റ്യാ​ടി സി​ഐ എ​ന്‍.​സു​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.