ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന് പി​ന്തു​ണ
Tuesday, December 10, 2019 1:12 AM IST
കോ​ഴി​ക്കോ​ട്: 'ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​ര്‍ ' ഓ​ര്‍​ഡ​ര്‍ പ്ര​കാ​രം ടൂ​റി​സ്റ്റ് ബ​സ്സു​ക​ളി​ലെ നി​യ​മ​വി​രു​ദ്ധ​മാ​യ ലൈ​റ്റ് ആ​ൻഡ് സൗ​ണ്ട്, ലേ​സ​ര്‍, ഡാ​ന്‍​സിം​ഗ് ഫ്‌​ളോ​ര്‍ തുടങ്ങിയവയ്‍​ക്കെ​തി​രേ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് സ്വീ​ക​രി​ച്ചു വ​രു​ന്ന നി​യ​മ ന​ട​പ​ടി​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി കോ​ണ്‍​ടാ​ക്റ്റ് ക്യാ​രേ​ജ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
തൊ​ഴി​ലി​ന്‍റെ മാ​ന്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും മ​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചി​ല ഡ്രൈ​വ​ര്‍​മാ​രും സം​ഘ​ട​നാം​ഗ​ങ്ങ​ളും ടൂ​റി​സ്റ്റ് ബ​സ് വ്യ​വ​സാ​യ​ത്തെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക​യാ​ണ്. യാ​ത്ര​പോ​കു​മ്പോ​ള്‍ അ​പ​ക​ട​ക​ര​മാ​യ​വി​ധം ബ​സ് ഓ​ടി​ക്കു​മ്പോ​ള്‍ ആ​രും പ്ര​തി​ക​രി​ക്കു​ന്നി​ല്ല. ഇതിൽ സ​ര്‍​ക്കാ​റി​ന്‍റെ​യും ഇ​ട​പെ​ട​ല്‍ അ​നി​വാ​ര്യ​മാ​ണ്. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ കു​റ്റി​ക്കാ​ട്ട്, സെ​ക്ര​ട്ട​റി കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പി.​കെ മ​ജീ​ദ്, കെ. ​ലാ​യ്മി​ക്, കി​ഷോ​ര്‍ കെ ​ദാ​സ്, സൈ​ഫു കാ​സ​ര്‍​ഗോ​ഡ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.