പോ​ക്‌​സോ കേ​സ്; പ്ര​തി മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ ന​ല്‍​കി
Tuesday, December 10, 2019 1:14 AM IST
നാ​ദാ​പു​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി.
ത​ലാ​യി മു​തു​വ​ട​ത്തൂ​ര്‍ സ്വ​ദേ​ശി അ​ച്ചം​ക​ണ്ടി നൗ​ഫ​ല്‍ (35) ആ​ണ് ജാ​മ്യ​പേ​ക്ഷ ന​ല്‍​കി​യ​ത്. പു​തു​ക്ക​യ​ത്ത് വാ​ട​ക​യ്ക്ക് ത​മാ​സി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ കോ​യ​മ്പ​ത്തൂ​രി​ലും മ​റ്റും കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ച​താ​യി പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ തു​ട​ര്‍​ന്ന് വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം യു​വാ​വ് ഖ​ത്ത​റി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.
പ്ര​തി​ക്കായി ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ​കേ​സി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച്ച പോ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ച ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സി​നെ തു​ട​ര്‍​ന്ന് വി​ദേ​ശ​ത്ത് നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ക്ക​ട്ട് ന​മ്പ്യ​ത്താം കു​ണ്ട് സ്വ​ദേ​ശി ഏ​ലാം പ​റ​മ്പ​ത്ത് റ​ഫീ​ഖി​നെ മും​ബൈ ഛത്ര​പ​തി ശി​വ​ജി വി​മാ​ന​ത്ത​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യി​രു​ന്നു.
ഇ​തോ​ടെ ​കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. നൗ​ഫ​ലി​ന്‍റെ ജാ​മ്യ ഹ​ർ​ജി ഈ ​മാ​സം 12 നാ​ണ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.