പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ന​ട​ത്തി
Thursday, December 12, 2019 12:08 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി സെ​ബാ​സ്റ്റ്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജൈ​വ​കൃ​ഷി രീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച ചേ​ന​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​ജി​ജോ ക​ള​പ്പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ കോ​മ്പൗ​ണ്ട് നോ​ട് ചേ​ർ​ന്നു പ്ര​ത്യേ​കം തയാ​റാ​ക്കി​യ സ്ഥ​ല​ത്താ​ണ് ചേ​ന കൃ​ഷി ചെ​യ്ത​ത്.
സ്കൂ​ൾ കാ​ർ​ഷി​ക ക്ല​ബ്ബ്, വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് എ​ന്നി​വ​യി​ലെ കു​ട്ടി​ക​ളാ​ണ് കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
ചേ​ന കൂ​ടാ​തെ, പ​യ​ർ ത​ക്കാ​ളി, മു​ള​ക്, വെ​ണ്ട, കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ർ, പ​പ്പാ​യ, ക​റി​വേ​പ്പി​ല തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളും കൃ​ഷി​ച്ചെ​യു​ന്നു​ണ്ട്.
പൂ​ർ​ണ​മാ​യും ജൈ​വ​കൃ​ഷി രീ​തി​യി​ലൂ​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി യി​ലേ​ക്ക് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു. ബാ​ക്കി വ​രു​ന്ന​വ ലേ​ലം ചെ​യ്തു വി​ൽ​ക്കു​ക​യാ​ണ് പ​തി​വ്. പ്രി​ൻ​സി​പ്പ​ൽ ലീ​ന വ​ർ​ഗീ​സ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​ർ​ജ്ജ്, കൃ​ഷി ഓ​ഫീ​സ​ർ മി​ഷേ​ൽ ജോ​ർ​ജ്, പാ​രി​ഷ് സെ​ക്ര​ട്ട​റി ജോ​സ് മ​റ്റം, കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ളി ജോ​സ​ഫ്, അ​ബ്ദു​ൽ നാ​സ​ർ, അ​ധ്യാ​പ​ക​രാ​യ റോ​യ് അ​ഗ​സ്റ്റി​ൻ, അ​രു​ൺ ഡി​ക്രൂ​സ്, വി​ദ്യാ​ർ​ഥി​ക​ളാ​യ കെ.​ആ​ർ. സൂ​ര​ജ്, മു​ഹ​മ്മ​ദ് ഫാ​യി​സ്, അ​ഷി​ൻ ഷി​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.