ദു​ര​ന്ത​മു​ഖ​ത്തേ​ക്ക് സ​ന്ന​ദ്ധ​രാ​വാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ റെ​സ്‌​ക്യൂ മി​ഷ​ന്‍
Thursday, December 12, 2019 12:08 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യാ​യ റെ​സ്‌​ക്യൂ മി​ഷ​ന്‍ രൂ​പീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും സേ​വ​ന സ​ന്ന​ദ്ധ​ത​യും കാ​ര്യ​ശേ​ഷി​യു​മു​ള്ള 25 പേ​രെ​യാ​ണ് റെ​സ്‌​ക്യൂ മി​ഷ​നി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ക. 1750 പേ​ര​ട​ങ്ങു​ന്ന സേ​ന​യാ​യി ജി​ല്ല​യാ​കെ പ്ര​വ​ര്‍​ത്ത​നം വി​പു​ലീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അം​ഗ​ങ്ങ​ള്‍​ക്ക് ഓ​രോ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. ഏ​ത് ദു​ര​ന്ത​മു​ഖ​ത്തും പ​ക​ച്ചു​നി​ല്‍​ക്കാ​കെ ശ​ക്ത​മാ​യി പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യാ​ണ് സേ​ന​യു​ടെ ല​ക്ഷ്യം.
ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍, വെ​ള്ള​പ്പൊ​ക്കം, വാ​ഹ​നാ​പ​ക​ടം തു​ട​ങ്ങി എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും മി​ഷ​ന്‍റെ സ​ഹാ​യം ല​ഭ്യ​മാ​കും.
ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ല്‍ അ​ടി​യ​ന്തര പ്രാ​ധാ​ന്യ​ത്തോടെ ഇ​ട​പെ​ട്ട് മ​നു​ഷ്യ​ജീ​വ​ന്‍ ര​ക്ഷി​ച്ചെ​ടു​ക്കാ​ന്‍ പ​റ്റാ​വു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​വ​ശ​മു​ള്ള​വ​രു​ടെ (ജെ​സി​ബി, ട്രീ ​ക​ട്ട​ര്‍, ക​യ​ര്‍, മ​ഴു, ജ​ന​റേ​റ്റ​ര്‍, ഏ​ണി) മേ​ല്‍​വി​ലാ​സ​വും ഫോ​ണ്‍ ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തു​ന്ന ഡ​യ​റ​ക്ട​റി ത​യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യും. ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​വ​ശ​മു​ള്ള​വ​രു​ടെ യോ​ഗ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത് സേ​വ​ന​ങ്ങ​ള്‍​ക്ക് അ​വ​രു​ടെ പ​ങ്കാ​ളി​ത്തം കൂ​ടെ ഉ​റ​പ്പു വ​രു​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​ന മു​ണ്ടേ​ങ്ങാ​ട്ട്, സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ മു​ക്കം മു​ഹ​മ്മ​ദ്, പി.​കെ. സ​ജി​ത, സെ​ക്ര​ട്ട​റി വി. ​ബാ​ബു, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.