പാ​ത​യോ​ര​ത്ത് അ​റ​വു​മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​യാ​ളെ പി​ടി​കൂ​ടി
Thursday, December 12, 2019 11:59 PM IST
കു​രാ​ച്ചു​ണ്ട്: പാ​ത​യോ​ര​ത്ത് അ​റ​വു​മാ​ലി​ന്യം നി​ക്ഷേ​പി​ച്ച ആ​ളെ പി​ടി​കൂ​ടി. കൂ​രാ​ച്ചു​ണ്ട് -കൂ​ട്ടാ​ലി​ട റോ​ഡി​ൽ ഊ​ളേ​രി​യി​ലാ​ണ് ദു​ർ​ഗ​ന്ധ​ത്തെ തു​ട​ർ​ന്ന് മാ​ലി​ന്യം ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യം ത​ള്ളി​യ ആ​ളു​ടെ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ക​ട​ലാ​സ് ല​ഭി​ച്ചു. നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ലും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി.സം​ഭ​വ​ത്ത​ിൽ ബാ​ലു​ശേ​രി സ്വ​ദേ​ശി​യാ​യ ഹ​മീ​ദി​നെ​തി​രേ കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് കേ​സെ​ടു​ത്ത് പി​ഴ ഈ​ടാ​ക്കി. പി​ന്നീ​ട് മാ​ലി​ന്യം ഹ​മീ​ദ് ത​ന്നെ നീ​ക്കം ചെ​യ്തു.