പൊ​തു​ജ​ന ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്കം
Friday, December 13, 2019 12:01 AM IST
മു​ക്കം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളെക്കുറി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത്രി​ദി​ന പൊ​തു​ജ​ന ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. മു​ക്കം ഇ​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം തി​രു​വ​മ്പാ​ടി എം​എ​ൽ​എ ജോ​ർ​ജ് എം. ​തോ​മ​സ് നി​ർ​വ​ഹി​ച്ചു. കേ​ന്ദ്ര വാ​ർ​ത്ത വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ഫീ​ൽ​ഡ് ഔ​ട്ട്‌ റി​ച്ച് ബ്യു​റോ വ​യ​നാ​ട്, മു​ക്കം മു​നിസി​പ്പാ​ലി​റ്റി​യു​ടെ​യും ഐ​സി​ഡി​എ​സ് പ്രോ​ജ​ക്റ്റ്‌ കു​ന്ന​മം​ഗ​ലം അ​ഡീ​ഷ​ണ​ലി​ന്‍റെയും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പൊ​തു​ജ​ന ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പ​രി​പാ​ടി​യു​ടെ ആ​ദ്യ ദി​വ​സം ജ​ന പ്ര​തി​നി​ധി​ക​ളും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പ് മേ​ധാ​വി​ക​ളും പ​ദ്ധ​തി ന​ട​ത്തി​പ്പി​നെക്കുറി​ച്ച് ച​ർ​ച്ച ന​ട​ത്തി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ക്കു​ന്ന പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും മു​ൻ​ക​രു​ത​ലും എ​ന്ന വി​ഷ​യ​ത്തെക്കു​റി​ച്ച് ഡോ. ​അ​രു​ണി​ന്‍റെ ക്ലാ​സും, പോ​ഷ​കാ​ഹാ​ര ശീ​ല​ങ്ങ​ൾ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പ്ര​ഫ​.അ​നി​ത ബീ​ഗം ന​യി​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ക്കും. കൂ​ടാ​തെ "ന​ല്ല അ​ടു​ക്ക​ള "എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഡോ. ​സി.​പി. മു​ഹ​മ്മ​ദ്‌ കു​ട്ടി ന​യി​ക്കു​ന്ന ക്ലാ​സും, വി​വി​ധ സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ടി.​കെ. റു​ഷ്‌​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചി​ട്ട​ണ്ട​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.