കാന്പസുകളിലും പ്ര​തി​ഷേ​ധം
Saturday, December 14, 2019 12:15 AM IST
മു​ക്കം: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ കാ​മ്പ​സു​ക​ളി​ലും പ്ര​തി​ഷേ​ധം ശക്തം. മ​ത​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെന്ന് പ്ര​ഖ്യാ​പി​ച്ച് മ​ണാ​ശേ​രി എം​എ​എം​ഒ കോ​ള​ജ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
ക​ക്ഷി​രാ​ഷ്ടീ​യ​ത്തി​ന​തീ​ത​മാ​യി എം​എ​സ്എ​ഫ്,എ​സ്എ​ഫ് ഐ, കെ​എ​സ് യു, ​ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്‍റ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ പ​ങ്കാ​ളി​ക​ളാ​യി. കോ​ള​ജി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം മ​ണാ​ശേ​രി അ​ങ്ങാ​ടി​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ബി​ല്ലി​ന്‍റെ കോ​പ്പി വി​ദ്യാ​ർ​ഥി​ക​ൾ ക​ത്തി​ച്ചു. ഹൈ​ഫ ബ​ന്ന, ശ​ര​ത്, മു​ഹ്ത​ർ മു​ഹ്സി​ൻ, മു​ഫ​സിൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.