ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്: ഉ​പ​വാ​സം 17ന്
Saturday, December 14, 2019 12:15 AM IST
ക​ൽ​പ്പ​റ്റ: കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ണ്ണി​യോ​ട് ടൗ​ണി​ൽ 17നു ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഉ​പ​വാ​സം ന​ട​ത്തും.
ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ലെ മ​ട​ക്കി​മ​ല​യ്ക്കു സ​മീ​പം ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ 50 ഏ​ക്ക​ർ സ്ഥ​ല​ത്തു​ത​ന്നെ ആ​രം​ഭി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഉ​പ​വാ​സ​മെ​ന്നു ആ​ക്ഷ​ൻ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഉ​ണ്ണി ജോ​സ​ഫ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ജീ​ഷ്കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ വി.​ആ​ർ. ബാ​ല​ൻ, ട്ര​ഷ​റ​ർ വി. ​മൂ​സ, കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തം​ഗം നാ​സ​ർ വ​ള്ളി​യി​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രു​ക​ൾ മു​ന്നോ​ട്ടു​പോ​യ​താ​ണ്. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ​വ​ന്ന​തി​നു​ശേ​ഷ​മാ​ണ് ക​ൽ​പ്പ​റ്റ-​മാ​ന​ന്ത​വാ​ടി റോ​ഡി​ലെ മു​ര​ണി​ക്ക​ര​യി​ൽ​നി​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് ഭൂ​മി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഭാ​ഗി​ക​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.
കെ​ട്ടി​ട നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങു​മെ​ന്നു ജ​ന​ങ്ങ​ൾ ക​രു​തി​യി​രി​ക്കെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് മ​ട​ക്കി​മ​ല​യി​ൽ നി​ർ​മി​ക്കേ​ണ്ടെ​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.
പ്ര​കൃ​തി​ദു​ര​ന്ത​സാ​ധ്യ​ത​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ട​ക്കി​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് സ​ർ​ക്കാ​ർ ഭാ​ഷ്യം.