ശൗ​ചാ​ല​യം പൂ​ട്ടി​യി​ട്ട്, കു​ടി​വെ​ള്ളം മു​ട്ടി​ച്ച് എം​ഇ​ടി​യി​ല്‍ ഉ​പ​രോ​ധ സ​മ​രം
Saturday, December 14, 2019 12:16 AM IST
നാ​ദാ​പു​രം: അ​ധ്യാ​പ​ക​നെ ക്ലാ​സി​ല്‍ ക​യ​റി മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ കോ​ള​ജി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മൂ​ത്ര​പ്പു​ര​ പൂട്ടിയും കു​ടി​വെ​ള്ളം നിഷേധിച്ചും എം​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ഉ​പ​രോ​ധ​സ​മ​രം.
സ​മ​ര​ത്തെ തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി​ക​ളും അ​ധ്യാ​പി​ക​മാ​രും ജീ​വ​ന​ക്കാ​രി​ക​ളും വ​ല​ഞ്ഞു. ഗ​ര്‍​ഭി​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ച​ങ്ങ​ല​യും പൂ​ട്ടും ഉ​പ​യോ​ഗി​ച്ചാ​ണ് ഗ്രി​ല്‍​സും വാ​തി​ലും പൂ​ട്ടി​യ​ത്.
രാ​വി​ലെ 11ന് ​വി​ദ്യാ​ര്‍​ഥി​നി​ക​ളും അ​ധ്യാ​പി​ക​മാ​രും ബാ​ത്ത് റൂ​മി​ല്‍ പോ​കാ​ന്‍ സൗ​ക​ര്യം ഓ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ​മ​ര​ക്കാ​ര്‍ സ​മ്മ​തി​ച്ചി​ല്ല. ഏ​താ​ണ്ട് മൂ​ന്ന് മ​ണി​ക്കൂ​റോ​ളം പൊ​രി​വെ​യി​ല്‍ ചൂ​ടേ​റ്റ് അ​വ​ശ​രാ​യി കു​ടി​വെ​ള്ള​ത്തി​ന് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും സ​മ​ര​ക്കാ​ര്‍ മു​ഖം തി​രി​ഞ്ഞു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.
സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കെ.​പി. സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സം​ഘം കോ​ള​ജി​ല്‍ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ഒ​ടു​വി​ല്‍ പോ​ലീ​സ് എ​ത്തി​യാ​ണ് കു​ടി​വെ​ള്ളം പു​ന:​സ്ഥാ​പി​ച്ച​ത്.