വ​ട​ക​ര ലാ​ന്‍​ഡ് ട്രൈ​ബ്യൂ​ണ​ല്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി
Saturday, December 14, 2019 12:16 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ വ​ട​ക​ര ലാ​ന്‍​ഡ് ട്രൈബ്യൂ​ണ​ല്‍ ഓ​ഫീ​സ് റ​വ​ന്യൂ -ഭ​വ​ന നി​ര്‍​മ്മാ​ണ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ല്‍ പ​ട്ട​യ​സം​ബ​ന്ധ​മാ​യ 14000 കേ​സുകൾ തീ​ര്‍​പ്പു​ക​ല്പി​ക്കാ​നു​ണ്ടെ​ന്നും ഒ​ന്ന​ര വ​ര്‍​ഷം കൊ​ണ്ട് തീ​ര്‍​ക്കാ​വു​ന്ന​തേ​യു​ള​ളു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഭൂ​പ​രി​ഷ്‌​ക​ര​ണ​ത്തി​ന് മു​മ്പ് സം​സ്ഥാ​ന​ത്താ​കെ 2000 ജ​ന്മി​മാ​രേ ഉ​ണ്ടാ​യി​രു​ന്നു​ള​ളൂ. എ​ന്നാ​ല്‍ ഇ​ന്ന് 83 ല​ക്ഷം പേ​ര്‍ ഭൂ​ഉ​ട​മ​ക​ളാ​യി മാ​റി​ക​ഴി​ഞ്ഞു. ഇ​ത് കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ​സാ​മ്പ​ത്തി​ക വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ഭൂ​പ​രി​ഷ്‌​കര​ണ നി​യ​മ​ത്തോ​ട് അ​നു​ഭാ​വ​പൂ​ര്‍​ണമാ​യ സ​മീ​പ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്വീ​ക​രി​ക്ക​ണം. മ​റ്റൊ​രു സം​സ്ഥാ​ന​ത്തും ഇ​ത്ത​രം അ​വ​സ്ഥ​യു​ണ്ടാ​വി​ല്ല. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഒ​രു വ്യ​ക്തി ത​ന്നെ ഏ​ക്ക​ര്‍ ക​ണ​ക്കി​ന് ഭൂ​മി കൈ​വ​ശം വയ്ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​തി​ല്‍​നി​ന്നൊ​ക്കെ വ്യ​ത്യ​സ്ത​വും മാ​തൃ​ക​യു​മാ​ണ് കേ​ര​ളം. തെ​ക്ക​ന്‍ ജി​ല്ല​യി​ലെ ട്രി​ബ്യൂ​ണ​ല്‍ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു.
ഇ​നി മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ ട്രി​ബ്യൂ​ണ​ല്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്. വ​ട​ക​ര-​കൊ​യി​ലാ​ണ്ടി താ​ലൂ​ക്കു​ക​ളു​ടെ പ​രി​ധി​യി​ല്‍ പ​ട്ട​യ​വി​ത​ര​ണം ത്വ​രി​ത​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി​യാ​ണ് ക​ല്ലാ​ച്ചി മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ആ​സ്ഥാ​ന​മാ​ക്കി വ​ട​ക​ര ലാ​ന്‍​ഡ് ട്രി​ബ്യൂ​ണ​ല്‍ ഓ​ഫീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ജി​ല്ലാ ത​ല​ത്തി​ല്‍ ഭൂ​മി സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ൻ ഡെ​പ്യൂ​ട്ടി ക​ളക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് നാ​ദാ​പു​രം സ​ഹ​ക​ര​ണ - അ​ര്‍​ബന്‍ ബാ​ങ്ക് സ​മാ​ഹ​രി​ച്ച ര​ണ്ട​ര ല​ക്ഷം രൂ​പ​ ബാങ്ക് ചെ​യ​ര്‍​മാ​ന്‍ ബം​ഗ്ല​ത്ത് മു​ഹ​മ്മ​ദും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് റ​വ​ന്യൂ​മ​ന്ത്രി​ക്ക് കൈ​മാ​റി. ഇ.​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.