ക​ഞ്ചാ​വ് ന​ല്‍​കി​യി​ല്ല; കൊ​ല​ക്കേ​സ് പ്ര​തി പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ചു
Saturday, December 14, 2019 12:16 AM IST
കോ​ഴി​ക്കോ​ട്: ക​ഞ്ചാ​വ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ന​ല്‍​കാ​ത്ത​തി​ല്‍ ക്ഷു​ഭി​ത​നാ​യ റി​മാ​ന്‍​ഡ് പ്ര​തി പോ​ലീ​സു​കാ​രെ മ​ര്‍​ദി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ലാ​ജ​യി​ലി​ലെ റി​മാ​ന്‍​ഡ് പ്ര​തി​യും മ​ല​പ്പു​റം സ്വ​ദേ​ശി​യു​മാ​യ അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ (34) ആ​ണ് പോ​ലീ​സു​കാ​രെ മ​ര്‍​ദി​ച്ച​ത്. ഇ​ന്ന​ലെ ജി​ല്ലാ​ജ​യി​ലി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ്‌​കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.
എ​റ​ണാ​കു​ള​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​ണ് അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍‌. കേ​സ് ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കേ​ണ്ട​താ​യി​രു​ന്നു. ഇ​തി​നാ​യി ജി​ല്ലാ പോ​ലീ​സ് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ ര​ണ്ടു പോ​ലീ​സു​കാ​ര്‍ ജ​യി​ലി​ലെ​ത്തു​ക​യും അ​ബ്ദു​ള്‍ ഗ​ഫൂ​റി​നെ കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.
പോ​കുന്ന​തി​നി​ടെ പോ​ലീ​സു​കാ​രോ​ട് ക​ഞ്ചാ​വ് ബീ​ഡി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​തു​ട​ര്‍​ന്ന് പോ​ലീ​സു​കാ​ര്‍ ഗ​ഫൂ​റി​നെ വീ​ണ്ടും ജ​യി​ലി​ലെ​ത്തി​ച്ചു. പോ​ലീ​സു​കാ​രു​ടെ പ​രാ​തി​യി​ല്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്.