വ​ലി​യ​സൂ​ര്യ​ഗ്ര​ഹ​ണം ദ​ർ​ശി​ക്കാ​നു​ള​ള ഒരുക്കങ്ങൾ പൂർത്തിയായി
Sunday, December 15, 2019 12:27 AM IST
കോ​ഴി​ക്കോ​ട്: വ​ലി​യ​സൂ​ര്യ​ഗ്ര​ഹ​ണം ദ​ർ​ശി​ക്കാ​നു​ള​ള സൗ​ക​ര്യ​ങ്ങ​ൾ മേ​ഖ​ലാ​ശാ​സ്ത്ര​കേ​ന്ദ്ര​ത്തി​ൽ ത​യാ​റാ​ക്കി​യ​താ​യി ശാ​സ്ത്ര കേ​ന്ദ്രം ഡ​യ​റ​ക്ട​ർ മ​നാ​സ് ബാ​ഗ്ചി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 26-ന് 9.24​ന് ശേ​ഷം മൂ​ന്നു മി​നു​ട്ട് നേ​ര​മാ​ണ് സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​വു​ക. ആ​വ​ശ്യ​മാ​യ വ​ലി​യ സ്ക്രീ​ൻ പ്ലാ​ന​റ്റോ​റി​യ​ത്തി​ൽ ത​യാ​റാ​ണ്. സൂ​ര്യ​ഗ്ര​ഹ​ണ സ​മ​യ​ത്ത് വീ​ടി​നുെ​വ​ളി​യി​ൽ ഇ​റ​ങ്ങ​രു​തെ​ന്ന ത​ര​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ വീ​ഴ​രു​തെ​ന്നും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച​ശേ​ഷം എ​ല്ലാ​വ​ർ​ക്കും ഗ്ര​ഹ​ണം ദ​ർ​ശി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​വി​ലെ 8.04 മു​ത​ൽ ച​ന്ദ്ര​ൻ സൂ​ര്യ​നെ മ​റ​ക്കാ​ൻ തു​ട​ങ്ങും.
9.24 ആ​കുമ്പാ​ഴേ​ക്കും സൂ​ര്യ​ന്‍ ച​ന്ദ്ര​നു​ചു​റ്റും തീ​വ​ല​യം പോ​ലെ ര​ശ്മി​ക​ൾ ദൃ​ശ്യ​മാ​കും. ഇ​താ​ണ് വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം. പി​ന്നീ​ട് സാ​വ​ധാ​നം ച​ന്ദ്ര​ൻ നീ​ങ്ങി 11 -ന് ​സൂ​ര്യ​ൻ പൂ​ർ​ണ​മാ​യും ദൃ​ശ്യ​മാ​കും. ഇ​നി വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​ക​ണെ​മ​ങ്കി​ൽ 400 വ​ർ​ഷം കാ​ത്തി​രി​ക്ക​ണം. മൂ​ന്നു മി​നു​ട്ട് 13 സെ​ക്ക​ന്‍​ഡ് മാ​ത്ര​മാ​ണ് ച​ന്ദ്ര​ന്‍റെ ചു​റ്റം തീ​വ​ല​യം കാ​ണാ​ൻ സാ​ധി​ക്കു​ക.
കേ​ര​ള​ത്തി​ൽ കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, ജി​ല്ല​ക​ളി​ൽ മു​ഴു​വ​നാ​യും കേ​ഴി​ക്കോ​ട് ബേ​പ്പൂ​ർ, ചാ​ലി​യം ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ല​യ ഗ്ര​ഹ​ണം കാ​ണാ​ൻ സാ​ധി​ക്കും. ഗ്ര​ഹ​ണ നി​രീ​ക്ഷ​ണ​ത്തി​ന് സ​ഞ്ച​രി​ക്കു​ന്ന പ്ര​ദ​ർ​ശ​നം ന​ട​ത്തും. 16-ന് ​ഉ​ച്ച​ക്ക് 12-ന് ​മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സ് സ്കൂ​ളി​ൽ നി​ന്ന് സ​ഞ്ച​രി​ക്കു​ന്ന പ്ര​ദ​ർ​ശ​ന ബ​സി​ന്‍റെ യാ​ത്ര ഫ്ലാ​ഗ് ഒാ​ഫ് ചെ​യ്യും. പ്ലാ​ന​റ്റേ​റി​യ​ത്തി​നു പു​റ​മെ വ​യ​നാ​ട് ക​ൽ​പ്പ​റ്റ​യി​ലെ എ​സ്കെ​എം​ജെ ഹൈ​സ്കൂ​ൾ, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട്, ചീ​ങ്ങേ​രി​മ​ല, ക​ണ്ണൂ​ർ കൊ​ള​ക്കാ​ട് സാ​ൻ​തോം ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട്, കാ​സ​ർ​കോ​ട് നീ​ലേ​ശ്വ​ര​ത്തി​ന​ടു​ത്ത് തൈ​ക്ക​ട​പ്പു​റം ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗ്ര​ഹ​ണ നി​രീ​ക്ഷ​ണ​ത്തി​ന് പ്ലാ​ന​റ്റേ​റി​യം സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജ​യ​ന്ത് ഗാം​ഗു​ലി,സു​നി​ൽ, ജ​സ്റ്റി​ൻ ജോ​സ​ഫ് എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പങ്കെടു​ത്തു.