ഭണ്ഡാരം പൊളിച്ച് മോഷണം; പ്രതി പിടിയിൽ
Sunday, December 15, 2019 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റ​ത്ത് ത​ളി​ക്ഷേ​ത്ര​ത്തി​ലും മു​തു​വ​റ​ക്ഷേ​ത്ര​ത്തി​ലും ഭ​ണ്ഡാ​രം പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. താ​ഴേ​ക്കോ​ട് സ്വ​ദേ​ശി പൊ​ന്നേ​ത്ത് ല​ത്തീ​ഫി(50)​നെ പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി പി.​പി.​ഷം​സ്, സി​ഐ വി.​ബാ​ബു​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മ​ഞ്ചി​ത്ത് ലാ​ലും സം​ഘ​വു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ങ്ങാ​ടി​പ്പു​റ​ത്ത് ടൗ​ണി​ലെ ത​ളി​ശി​വ​ക്ഷേ​ത്ര​ത്തി​ലും മു​തു​വ​റ ക്ഷേ​ത്ര​ത്തി​ലേ​യും ഭ​ണ്ഡാ​ര​ത്തി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്ന​താ​യി ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത​നു​സ​രി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി പി.​പി.​ഷം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ വി.​ബാ​ബു​രാ​ജ്, എ​സ്ഐ മ​ഞ്ചി​ത് ലാ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ടൗ​ണി​ലേ​യും പ​രി​സ​ര​ങ്ങ​ളി​ലേ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി ല​ത്തീ​ഫി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്ത​ത്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 2.30 ഓ​ടു കൂ​ടി​യാ​ണ് ല​ത്തീ​ഫ് ആ​യു​ധ​വു​മാ​യി ത​ളി​ക്ഷേ​ത്ര​ത്തി​നു പു​റ​ത്തെ ഭ​ണ്ഡാ​ര​ത്തി​ന​ടു​ത്തെ​ത്തു​ന്ന​ത്.
ശേ​ഷം മു​തു​വ​റ ക്ഷേ​ത്ര​ത്തി​ന്‍റെ മ​തി​ൽ ചാ​ടി അ​ക​ത്ത് ക​ട​ന്ന് ഭ​ണ്ഡാ​രം ദൂ​രെ കൊ​ണ്ടു​പോ​യി തു​റ​ക്കാ​ൻ ശ്ര​മി​ച്ചു.
സ​മീ​പ​ത്തെ ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് നി​ന്നും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച​താ​യി ല​ത്തീ​ഫ് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.
പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, താ​ഴേ​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ​ക്ക് തു​ന്പു​ണ്ടാ​ക്കാ​നാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സി.​പി.​മു​ര​ളി, ടി.​ശ്രീ​കു​മാ​ർ, എ​ൻ.​ടി.​കൃ​ഷ്ണ​കു​മാ​ർ,മ​നോ​ജ്കു​മാ​ർ, മി​ഥു​ൻ, സ​ജീ​ർ, ഷാ​ജി, അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.