ബ​ഫ​ർ സോ​ൺ: ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റ​ണമെന്ന് യു​ഡി​എ​ഫ്
Wednesday, January 15, 2020 11:44 PM IST
ച​ക്കി​ട്ട​പാ​റ: വ​നാ​തി​ർ​ത്തി വ​രു​ന്ന വി​ല്ലേ​ജു​ക​ളി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ വാ​യു ദൈ​ർ​ഘ്യ​ത്തി​ൽ ബ​ഫ​ർ സോ​ൺ നി​ർ​ണ്ണ​യി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം പു​ന:​പ​രി​ശോ​ധി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റ​ണ​മെ​ന്നു യു​ഡി​എ​ഫ് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 18 ന് ​കോ​ഴി​ക്കോ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ര​ണ സം​ഘ​ട​ന സം​രം​ക്ഷ​ണ റാ​ലി വി​ജ​യി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി പി. ​വാ​സു മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ കെ.​എ. ജോ​സ് കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​തേ​ഷ് മു​തു​കാ​ട്, ജ​യ്സ​ൻ ജോ​സ​ഫ്, ന​വീ​ൻ സെ​ബാ​സ്റ്റ്യ​ൻ, പ്ര​കാ​ശ് മു​ള്ള​ൻ കു​ഴി, ബാ​ബു കൂ​നം​ത​ടം, തോ​മ​സ് ആ​ന​ത്താ​നം, വി.​കെ അ​സ​ൻ കു​ട്ടി, രാ​ജ​ൻ വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.