ല​ഹ​രി​ക്കെ​തി​രേ ജ​ന​കീ​യ ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ചു
Wednesday, January 15, 2020 11:46 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ദ്യം, ല​ഹ​രി, മ​യ​ക്കു​മ​രു​ന്ന് വ​സ്തു​ക്ക​ൾ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ജ​ന​കീ​യ ജാ​ഗ്ര​താ സ​മി​തി​ക്ക് രൂ​പം​ന​ൽ​കി. മ​ദ്യ, മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് മെം​മ്പ​ർ കാ​ർ​ത്തി​ക വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​രാ​ച്ചു​ണ്ട് എ​സ്ഐ പി.​ഡി. റോ​യി​ച്ച​ൻ, എ​ക്സൈ​സ് ഓ​ഫീ​സ​ർ ഷി​ജു, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഫ്രാ​ൻ​സീ​സ് സെ​ബാ​സ്റ്റ്യ​ൻ, അ​ഭി​ജി​ത്ത് ഫ്രാ​ൻ​സീ​സ്, അ​രു​ൺ ജോ​സ്, ജോ​സ് എ​ടാ​ട്ടാം​കു​ഴി, ഗ​ണേ​ഷ​ൻ ക​ല്ലാ​നോ​ട് ,പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​സ് എ​ടാ​ട്ടാം​കു​ഴി ചെ​യ​ർ​മാ​ൻ, ഗ​ണേ​ഷ​ൻ ക​ല്ലാ​നോ​ട് വൈ​സ് ചെ​യ​ർ​മാ​ൻ, അ​രു​ൺ ജോ​സ് ക​ൺ​വീ​ന​ർ, ബ​ബ് ലു ​ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ, ജോ​ൺ​സ​ൺ എ​ട്ടി​യി​ൽ ഖ​ജാ​ൻ​ജി​മാ​യു​ള്ള ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു.