വി​ല​ങ്ങാ​ട് -മാ​ടാ​ഞ്ചേ​രി കോ​ള​നി റോ​ഡ്പണി തു​ട​ങ്ങി
Friday, January 17, 2020 12:29 AM IST
വി​ല​ങ്ങാ​ട്: ഉ​രു​ള്‍ പൊ​ട്ട​ലി​ല്‍ ത​ക​ര്‍​ന്ന വി​ല​ങ്ങാ​ട്-​മാ​ടാ​ഞ്ചേ​രി കോ​ള​നി റോ​ഡ്പണി തു​ട​ങ്ങി. വി​ല​ങ്ങാ​ട് - മാ​ടാ​ഞ്ചേ​രി റോ​ഡി​ല്‍ ക​ഴി​ഞ്ഞ ആ​ഗ​സ്ത് മാ​സം എ​ട്ടി​നാ​ണ് ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ​ത്. നാ​ല് കോ​ള​നി​ക​ളി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്തെ പാ​ര്‍​ശ്വ ഭി​ത്തി​യും ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ത​ക​ര്‍​ന്ന​തോ​ടെ റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​വു​ക​യും ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ദു​ര​ന്ത ഭൂ​മി​യി​ലെ​ത്തി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി റോ​ഡ് പു​ന​ര്‍​നി​ര്‍​മ്മാ​ണ​ത്തി​നാ​യി 50 ല​ക്ഷം രൂ​പ അ​നു​വ​ധി​ക്കു​ക​യും നി​ര്‍​മ്മാ​ണ​ത്തി​ന് ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ങ്കി​ലും അ​ഞ്ച് മാ​സം ക​ഴി​ഞ്ഞി​ട്ടും യാ​തൊ​രു പ്ര​വൃ​ത്തി​യും ആ​രം​ഭി​ച്ചി​രു​ന്നി​നി​ല്ല. ത​ക​ര്‍​ന്ന റോ​ഡി​ല്‍ പാ​ഴ്മ​ര​ത്തി​ന്റെ ചി​ല്ല​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് സു​ര​ക്ഷ​വേ​ലി തീ​ര്‍​ത്തി​രി​ക്കു​ന്ന​ത്. സ്‌​ക്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ഈ ​റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്തി​രു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്ന് പോ​കു​ന്ന റോ​ഡ് വെ​ട്ടി​പൊ​ളി​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​ശ്വ ബി​ത്തി കെ​ട്ടാ​ന്‍ ഹി​റ്റാ​ച്ചി ഇ​റ​ക്കി​യ​ത്.​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി നി​ര്‍​ത്തി​വെ​ച്ചു. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ര​ണ്ട് മാ​സ​മെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.