പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ഇ​ന്ന്
Sunday, January 19, 2020 1:01 AM IST
കോ​ഴി​ക്കോ​ട്: പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് കോ​ട്ട​പ്പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു നി​ര്‍​വഹി​ക്കും. ബൂ​ത്ത് ത​ല​ത്തി​ലും, പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്, മു​നി​സി​പ്പ​ല്‍, കോ​ര്‍​പ്പ​റേ​ഷ​ന്‍ ത​ല​ത്തി​ലും ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​ട്ട​റി, ഇ​ന്ത്യ​ന്‍ പീ​ഡി​യാ​ട്രി​ക് അ​സോ​സി​യേ​ഷ​ന്‍, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ള്‍, ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​രു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​ന നി​രീ​ക്ഷ​ക​ര്‍ ജി​ല്ല​യി​ലെ പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. അ​ഞ്ച് വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള 2,28768 കു​ട്ടി​ക​ള്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ക.

അം​ഗ​ന്‍​വാ​ടി​ക​ള്‍, ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ങ്ങ​ള്‍, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍, ബ​സ്‌ സ്റ്റാൻഡുക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബൂ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ണ്ട് മേ​ള ബൂ​ത്തു​ക​ളും, 55 ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ളും, 54 മൊ​ബൈ​ല്‍ ബൂ​ത്തും ഉ​ള്‍​പ്പെ​ടെ 2304 ബൂ​ത്തു​ക​ള്‍ ഞാ​യ​റാ​ഴ്ച പ്ര​വ​ര്‍​ത്തി​ക്കും.