ആ​ക്ര​മ​ണ​ം: കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്
Sunday, January 19, 2020 1:04 AM IST
മാ​ന​ന്ത​വാ​ടി: ബൈ​ക്കി​ലെ​ത്തി​യ യു​വാ​വി​ന്‍റെ മ​ർ​ദ​ന​ത്തി​ൽ ക​ഐ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ കൊ​ടു​വ​ള്ളി എ​ളേ​റ്റി​ൽ കോ​ട്ട​പ്പാ​റ ഷ​മീ​റി​നാ​ണ്(41)​മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ നാ​ലാം​മൈ​ലി​ലാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ടു​നി​ന്ന് മാ​ന​ന്ത​വാ​ടി​ക്കു വ​രി​ക​യാ​യി​രു​ന്ന ബ​സ് ബൈ​ക്കി​നെ മ​റി​ക​ട​ന്നു പോ​യി​രു​ന്നു. നാ​ലാം​മൈ​ലി​ൽ ആ​ളെ ഇ​റ​ക്കാ​ൻ നി​ർ​ത്തി​യ​പ്പോ​ൾ പി​ന്നാ​ലെ എ​ത്തി​യ യു​വാ​വ് ബ​സി​ൽ ക​യ​റി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ ഇ​ട​പെ​ട്ട​പ്പോ​ൾ യു​വാ​വ് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ചു ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.