ക്യാ​മ്പ് സംഘടിപ്പിച്ചു
Monday, January 20, 2020 12:31 AM IST
കോ​ഴി​ക്കോ​ട്: പൂ​നൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി​യി​ൽ സ്‌​കൂളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത കുട്ടികൽക്ക് കോ​ഴി​ക്കോ​ട് റീ​ജ്യ​ണ​ല്‍ സ​യ​ന്‍​സ് സെ​ന്‍റ​റി​ല്‍ ഓ​ഫ് കാ​മ്പ​സ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഈ ​വ​ര്‍​ഷ​ത്തെ ര​ണ്ടാ​മ​ത്തെ പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണി​ത്. വി​വി​ധ ടാ​ല​ന്‍റു​ക​ളു​ള്ള കു​ട്ടി​ക​ള്‍​ക്ക് സ്വ​ന്തം ക​ഴി​വ് തി​രി​ച്ച​റി​യാ​നും പ​രി​പോ​ഷി​പ്പി​ക്കാ​നു​മു​ള്ള പ​ദ്ധ​തി​യാ​ണ് ഗി​ഫ്റ്റ്. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ​രു​മാ​യു​ള്ള ഇ​ട​പ​ഴ​ക​ലി​ന് അ​വ​സ​രം കി​ട്ടു​ന്ന ത​ര​ത്തി​ല്‍ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​കം ക്ലാ​സു​ക​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. റീ​ജ്യ​ന​ല്‍ സ​യ​ന്‍​സ് സെ​ന്‍റ​റി​ലെ പ്ര​ത്യേ​ക ക്ലാ​സ് എ​ജു​ക്കേ​ഷ​ന​ല്‍ ഓ​ഫീ​സ​ര്‍ കെ.​എം. സു​നി​ല്‍ ന​യി​ച്ചു. ക്യാ​മ്പി​ന് കെ.​അ​ബ്ദു​ല്‍ ല​ത്തീ​ഫ്, സി​റാ​ജു​ദ്ദീ​ന്‍ പ​ന്നി​ക്കോ​ട്ടൂ​ര്‍, എ.​കെ.​എ​സ്. ന​ദീ​റ്, എം. ​ഷൈ​നി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ത്രീ​ഡി ഷോ, ​പ്ലാ​ന​റ്റേ​റി​യം ഷോ, ​വി​വി​ധ എ​ക്‌​സി​ബി​റ്റു​ക​ള്‍, ഗെ​യി​മു​ക​ള്‍ എ​ന്നി​വ​യി​ലും കു​ട്ടി​ക​ള്‍ പ​ങ്കാ​ളി​ക​ളാ​യി.