ഭി​ന്ന​ശേ​ഷിക്കാരി​യെ മാ​ന​ഭം​ഗപ്പെടുത്തിയ പ്ര​തി പി​ടി​യി​ൽ
Tuesday, January 21, 2020 12:20 AM IST
കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി ക്കാ​രി​യാ​യ യു​വ​തി​യെ മാനഭംഗപ്പെടുത്തി ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ​പൊ​ലീ​സ് വ​ല​യി​ലാ​ക്കി. പ​യ്യോ​ളി അ​യ​നി​ക്കാ​ട് സ്വ​ദേ​ശി ആ​ഷി​ക് സോ​ള​മ​നെ (26) യാ​ണ് പി​ടി​കൂ​ടി​യ​ത്. ഓ​ൺ​ലൈ​ൻ ഫു​ഡ് സ​പ്ലൈ ഡെ​ലി​വ​റി ബോ​യ് ആ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ആ​ഷി​ഖ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.45ന് ​മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റോ​പ്പി​ൽ ബ​സ് കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ പ്ര​ലോ​ഭി​പ്പി​ച്ചു കൊ​ണ്ടു പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചതാണ് തുന്പായത്.