കാ​പ്പാ​ട് ബീ​ച്ച് ഫെ​സ്റ്റ് 24 മു​ത​ൽ
Tuesday, January 21, 2020 12:20 AM IST
കോ​ഴി​ക്കോ​ട്: ദു​രി​താ​ശ്വാ​സ നി​ധി​യി​ല​ക്ക് തു​ക ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 24 മു​ത​ൽ കാ​പ്പാ​ട് ബീ​ച്ച് ഫെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് സ​മാ​പിക്കും.
24 ന് ​വൈ​കി​ട്ട് നാ​ലി​ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി ആ​ർ​ടി​സ്റ്റ് നേ​ഹ സ​ക്സേ​ന മു​ഖ്യാ​തി​ഥി​യാ​കും. കെ. ​മു​ര​ളീ​ധ​ര​ൻ എം​പി, കെ. ​ദാ​സ​ൻ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
വി​ന്‍റേ​ജ് കാ​റു​ക​ളു​ടെ പ്ര​ദ​ർ​ശ​നം, പാ​രാ​വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, ഒ​ട്ട​ക സ​വാ​രി, തു​ട​ങ്ങിയവ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കോ​ട്ട്, ഉ​ണ്ണി തി​യ്യ​ക്ക​ണ്ടി, സ​ത്യ​നാ​ഥ​ൻ മാ​ട​ഞ്ചേ​രി ,ബി.​സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.