ക​ല്ലാ​ച്ചി - വ​ള​യം റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു
Wednesday, January 22, 2020 12:01 AM IST
നാ​ദാ​പു​രം: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. ക​ല്ലാ​ച്ചി - വ​ള​യം റോ​ഡി​ലും പു​ഴ​യോ​ര​ങ്ങ​ളി​ലും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ഒ​ഴി​ഞ്ഞ പ​റ​മ്പു​ക​ളി​ലു​മാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ വ​ള​യം ക​ല്ലാ​ച്ചി റോ​ഡി​ൽ ജാ​തി​യേ​രി​യി​ൽ ന​ടു​റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. ഇ​തേ സ​മ​യ​ത്ത് ത​ന്നെ ക​ണ്ണൂ​ർ ജി​ല്ലാ അ​തി​ർ​ത്തി​യാ​യ മു​ണ്ട​ത്തോ​ട് പു​ഴ​യാ​ര​ത്ത് ടാ​ങ്ക​ർ ലോ​റി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത് ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്.
ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഉ​മ്മ​ത്തൂ​രി​ലെ മു​ണ്ട​ത്തോ​ട് പു​ഴ​യോ​ട് ചേ​ർ​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലാ​ണ് ദ്ര​വ​രൂ​പ​ത്തി​ലു​ള്ള മാ​ലി​ന്യം ത​ള്ളി​യ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സ്ഥ​ല​മു​ട​മ വ​ള​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വാ​ഹ​ന​ത്തി​ൽ കൊ​ണ്ട് വ​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ യാ​ത്ര​യി​ൽ ത​ന്നെ റോ​ഡി​ൽ ത​ള്ളു​ക​യാ​ണ് പ​തി​വ്.
വി​ഷ്ണു​മം​ഗ​ലം ബ​ണ്ട് പ​രി​സ​ര​ത്ത് ഇ​ത്ത​ര​ത്തി​ൽ എ​ല്ലാ ദി​വ​സ​വും മാ​ലി​ന്യം ത​ള്ളാ​റു​ണ്ട്. ചി​ല​ർ പാ​ല​ത്തി​ൽ നി​ന്ന് താ​ഴേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​ണ് പ​തി​വ്. ക​ല്ലാ​ച്ചി എ​സ്ബി​ടി ബാ​ങ്കി​ന് സ​മീ​പ​ത്തു​കൂ​ടെ വാ​ണി​മേ​ൽ റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന മി​നി ബൈ​പ്പാ​സ് റോ​ഡും മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന​ത്.