റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡ് വ​ര്‍​ണാ​ഭ​മാ​ക്കാ​ന്‍ കോ​ഴി​ക്കോ​ട് ബീ​ച്ച് ഒ​രു​ങ്ങി
Wednesday, January 22, 2020 12:02 AM IST
കോ​ഴി​ക്കോ​ട്: പ​തി​വി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ജി​ല്ലാ​ത​ല റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ഇ​ത്ത​വ​ണ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍. സാ​ധാ​ര​ണ വെ​സ്റ്റ്ഹി​ല്‍ പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ ന​ട​ത്താ​റു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി കൂ​ടു​ത​ല്‍ വ​ര്‍​ണാ​ഭ​വും ജ​ന​കീ​യ​വു​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സൗ​ത്ത് ബീ​ച്ച് റോ​ഡി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ന്‍റെ ചെ​റു​മാ​തൃ​ക​യി​ല്‍ വി​വി​ധ പ്ലാ​റ്റൂ​ണു​ക​ളു​ടെ പ​രേ​ഡി​നൊ​പ്പം വി​വി​ധ വ​കു​പ്പു​ക​ളു​ടെ ടാ​ബ്ലോ​ക​ളും കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ലാ രൂ​പ​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളും അ​ട​ങ്ങു​ന്ന പ​രേ​ഡ് കാ​ണാ​ന്‍ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ബീ​ച്ചി​ല്‍ ഒ​രു​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളും സാം​സ്‌​കാ​രി​ക നാ​യ​ക​രും പ്ര​ത്യേ​ക അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​ന്ന പ​രേ​ഡ് വീ​ക്ഷി​ക്കാ​ന്‍ വ​ന്‍ ജ​നാ​വ​ലി​യെ​ത്തു​മെ​ന്നാ​ണ് ജി​ല്ലാ​ഭ​ര​ണ​കൂ​ടം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 26 ന് ​രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കു​ന്ന മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ക്കും.
ദേ​ശീ​യ പ​താ​ക ഉയ​ര്‍​ത്തു​ന്ന മ​ന്ത്രി ജ​നങ്ങളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. പോ​ലീ​സ്, ട്രാ​ഫി​ക് പോ​ലീ​സ്, എ​ക്സൈ​സ്, ഫ​യ​ര്‍ ഫോ​ഴ്സ്, ഫോ​റ​സ്റ്റ്, എ​സ്പി​സി, എ​ന്‍​സി​സി, എ​ന്‍​എ​സ്എ​സ്, സ്‌​കൗ​ട്ട്സ്, ഗൈ​ഡ്, റെ​ഡ് ക്രോ​സ് തു​ട​ങ്ങി​യ​വ​യു​ടെ പ്ലാ​റ്റൂ​ണു​ക​ള്‍​ക്ക് പു​റ​മെ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ പ​രേ​ഡി​നെ വേ​റി​ട്ട​താ​ക്കു​ന്ന​ത്. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, പോ​ലീ​സ്, ട്രാ​ഫി​ക് പോ​ലീ​സ്, എ​സ്പി​സി, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്, എ​ക്സൈ​സ്, പ​ഞ്ചാ​യ​ത്ത്, ഫി​ഷ​റീ​സ്, കെ​എ​സ്ഇ​ബി, നെ​ഹ്‌​റു​യു​വ കേ​ന്ദ്ര, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍, ചൈ​ല്‍​ഡ് ലൈ​ന്‍, ഡി​ടി​പി​സി, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം-1 തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ലോ​ട്ടു​ക​ള്‍ പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കും. ദേ​ശ​ഭ​ക്തി ഗാ​നം, ബാ​ന്‍​ഡ് മേളം, ശി​ങ്കാ​രി മേ​ളം, മാ​ര്‍​ഗം ക​ളി, തി​രു​വാ​തി​ര, ദ​ഫ്, ഒ​പ്പ​ന, നൃ​ത്തം തു​ട​ങ്ങി വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ്ര​ക​ട​ന​വും ഉ​ണ്ടാ​വും. പൊ​ലീ​സും കോ​സ്റ്റ് ഗാ​ര്‍​ഡും ചേ​ര്‍​ന്ന് സു​ര​ക്ഷ​യൊ​രു​ക്കും. പ​രേ​ഡി​ന്റെ റി​ഹേ​ഴ്‌​സ​ല്‍ ഇ​ന്നും നാ​ളെ​യും ബീ​ച്ചി​ല്‍ ന​ട​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു, എ​ഡി​എം റോ​ഷ്നി നാ​രാ​യ​ണ​ന്‍, ജി​ല്ലാ പോലീസ് മേ​ധാ​വി (സി​റ്റി) എ.​വി. ജോ​ര്‍​ജ്ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ങ്ങ​ള്‍ പ​രേ​ഡി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി.