ഡ​യാ​ന ലി​സി​ക്ക് ഇ​ന്ന് വീ​ട് ന​ൽ​കും
Friday, January 24, 2020 12:19 AM IST
പേ​രാ​മ്പ്ര:​ ഇ​രു​പ​ത്തേ​ഴ് വ​ർ​ഷ​ത്തോ​ള​മാ​യി തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന പേ​രാ​മ്പ്ര​യു​ടെ തെ​രു​വി​ന്‍റെ കൂ​ട്ടു​കാ​രി ഡ​യാ​ന ലി​സി​യു​ടെ സ്വ​ന്ത​മാ​യ വീ​ടെ​ന്ന സ്വ​പ്നം ഇ​ന്ന് പൂ​വ​ണി​യും. നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ​യും പേ​രാ​മ്പ്ര​യി​ൽ ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന കെ​യ​ർ ഫൌ​ണ്ടേ​ഷ​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​നോ​ളി പ​ള്ളി​മു​ക്കി​ൽ വാ​ങ്ങി​യ നാ​ല് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ലി​സി​ക്ക് കൂ​ടൊ​രു​ക്കി​യ​ത്. രാ​ജ​സ്ഥാ​നി​ൽ നി​ന്ന് ബ​ന്ധു​ക്ക​ളു​ടെ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​യി നാ​ട് വി​ട്ടു പേ​രാ​മ്പ്ര​യി​ലെ​ത്തി​യ ലി​സി ചെ​രു​പ്പ് കു​ത്തി കി​ട്ടു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നും പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നും മാ​റ്റിവയ്ക്കു​ന്നു. കൂ​ടാ​തെ പേ​രാ​മ്പ്ര ദ​യ പൈ​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ വോ​ള​ണ്ടി​ർ ആ​യ ലി​സി ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ ഹോം ​കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യ​വാ​റു​മു​ണ്ട്. ലി​സി​ക്കു​ള്ള ആ​ദ​ര​മാ​യി​ട്ടാ​ണ് വീ​ട് ന​ൽ​കു​വാ​ൻ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീം കെ​യ​ർ ഫൌ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി തീ​രു​മാ​നി​ച്ച​ത്.
പ​തി​മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ചെല​വ് വ​രു​ന്ന പ​ദ്ധ​തി​ക്ക് ഫ​ണ്ട്‌ സ​മാ​ഹ​രി​ക്കാ​ൻ വേ​ണ്ടി ജ​നു​വ​രി 28ന് ​അ​റു​പ​തോ​ളം ക​ലാ കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ഉ​ത്സ​വ രാ​വ് പ​രി​പാ​ടി മ​മ്മി​ളി​ക്കു​ളം ഇഎംഎ​സ് സ്റ്റേ​ഡി​യ​ത്തി​ൽ വെ​ച്ച് ന​ട​ക്കും. ഇ​ന്ന് വൈ​കി​ട്ട് 3 മു​ത​ൽ ന​ട​ക്കു​ന്ന ഗൃ​ഹ പ്ര​വേ​ശ​ന ച​ട​ങ്ങ് ലി​സി​യു​ടെ വി​ശ്വാ​സ പ്ര​കാ​ര​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 450 സ്ക്വ​യ​ർ ഫീ​റ്റ് അ​ടി​യി​ൽ എ​ല്ലാ വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് വീ​ട് ഒ​രു​ക്കി​യ​ത്.​വീ​ട് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളും സേ​വ​ന​മ​ന​സ്ക​രാ​യ തൊ​ഴി​ലാ​ളി​ക​ളും പ​ങ്കാ​ളി​ക​ളാ​യി. ത​നി​ക്ക് വേ​ണ്ടി പ​ണി​ത വീ​ട് കാ​ണാ​ൻ വ​ന്ന ലി​സി​ക്ക് കാ​ണു​ന്ന​ത് സ്വാ​പ്ന​മാ​ണോ എ​ന്ന അ​നു​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​ത്. ഈ​റ​ന​ണി​ഞ്ഞ ക​ണ്ണു​മാ​യി ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രോ​ട് എ​ങ്ങി​നെ ന​ന്ദി പ​റ​യ​ണം എ​ന്ന് അ​റി​യി​ല്ലെ​ന്നും താ​ൻ ഇ​പ്പോ​ൾ കൊ​ടു​ക്കു​ന്ന 1200,രൂ​പ വാ​ട​ക ഒ​രു​ക്കൂ​ട്ടി വീ​ട് ഇ​ല്ലാ​ത്ത​വ​ർ​ക്ക് ന​ൽ​കു​മെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് ലി​സി പ​റ​ഞ്ഞു. സ്വ​ന്ത​മാ​യി ഒ​രു വീ​ട് കി​ട്ടി​യ സ​ന്തോ​ഷം ഉ​ണ്ടെ​ങ്കി​ലും ത​ന്നെ ഒ​രു കു​ടും​ബ​മാ​യി പ​രി​ഗ​ണി​ച്ച പേ​രാ​മ്പ്ര ഉ​ണ്ണി​ക്കു​ന്നും ചാ​ൽ പ്ര​ദേ​ശം വി​ട്ടു​പോ​രു​ന്ന​തി​ള്ള സ​ങ്ക​ട​വും ലി​സി പ​ങ്ക് വെ​ച്ചു. ത​ന്നെ സ്നേ​ഹി​ക്കു​ന്ന പേ​രാ​മ്പ്ര​ക്കാ​ർ മു​ഴു​വ​ൻ ഗൃ​ഹ പ്ര​വേ​ശ​ന​ത്തി​ന് എ​ത്തു​മെ​ന്നാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്നും ലി​സി കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രി​പാ​ടി​ക​ൾ വ​ൻ വി​ജ​യ​മാ​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​രും സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി​യും.