വി​ദ്യാ​ർ​ഥിക​ൾ കൊ​യ്തെ​ടു​ത്ത​ത് പു​തി​യ കൃ​ഷി​പാ​ഠം
Saturday, January 25, 2020 12:27 AM IST
മു​ക്കം: പു​തി​യ കൃ​ഷി​പാ​ഠ​വു​മാ​യി ആ​ർ​ഇ​സി ഗ​വ.വൊ​ക്കേ​ഷ​ണ​ൽ​ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​റ​ക്കി​യ ഒ​ന്ന​ര ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യി​ൽ വി​ള​ഞ്ഞ​ത് നൂ​റ് മേ​നി. അ​ന്യം​നി​ന്ന് പോ​വു​ന്ന കാ​ർ​ഷി​ക​വൃ​ത്തി​യെ തി​രി​ച്ച് പി​ടി​ക്കു​ക​യും വി​ദ്യാ​ർ​ഥിക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.
ചാ​ത്ത​മം​ഗ​ലം കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഔ​ഷ​ധ ഗു​ണ​മു​ള്ള​ര​ക്ത​ശാ​ലി, പാ​ല​ക്കാ​ട​ൻ വ​യ​ലു​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന പി​ടി​ബി , ഉ​മ വി​ത്തു​ക​ളാണ് കൃ​ഷി​യി​റ​ക്കി​യ​ത്. വി​ത്ത് ഇ​റ​ക്കി​യ വി​ദ്യാ​ർ​ഥിക​ൾ ത​ന്നെ കൊ​യ്ത്തു​ത്സ​വ​ത്തി​നും എ​ത്തി​യി​രു​ന്നു. വെ​ണ്ണ​ക്കോ​ട് പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ ഉ​റു​മ​ങ്ങ​ര അ​രി​യാ​ച്ചി പാ​ട​ത്താ​യി​രു​ന്നു കൃ​ഷി.​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​ന മു​ണ്ടേ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.