കൂ​ട​ര​ഞ്ഞി​യി​ല്‍ കൂ​ട്ട​ക​ര​യി​ല്‍ റ​ബ​ര്‍ പു​ക​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു
Sunday, January 26, 2020 12:42 AM IST
മു​ക്കം: കൂ​ട​ര​ഞ്ഞി​യി​ല്‍ കൂ​ട്ട​ക​ര​യി​ല്‍ റ​ബ​ര്‍ പു​ക​പ്പു​ര​യ്ക്ക് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​രയോ​ടെ ജോ​സ​ഫ് തോ​ണ​ക്ക​ര​യു​ടെ വീ​ടി​നോ​ട് ചേ​ര്‍​ന്ന് റ​ബ​ര്‍ ഉ​ണ​ക്കാന്‌ വേ​ണ്ടി​യു​ള്ള പു​കപ്പു​ര​യി​ലാ​ണ് തീ ​പി​ടി​ച്ച​ത്. പു​ക ഉ​യ​രു​ന്ന​തു ക​ണ്ട വീ​ട്ട​മ്മ ബ​ഹ​ളം വച്ച​തി​നെ തു​ട​ര്‍​ന്ന് തൊ​ട്ട​ടു​ത്ത വീ​ട്ടി​ല്‍ വ​യ​റി​ങ്ങി​ന് വ​ന്ന ലോ​റ​ന്‍​സ് പ​ഴൂ​ര്‍, സി​ജോ കൂ​നന്താ​ന​ത്ത് എ​ന്നി​വ​ര്‍ ആ​ദ്യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.

പി​ന്നീ​ട് മു​ക്ക​ത്തു​ നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റ് വ​ന്ന​തി​നു​ശേ​ഷം തീ ​പൂ​ര്‍​ണ്ണ​മാ​യും കെ​ടു​ത്തി. പു​ക​പ്പു​ര​യും അ​തി​ലു​ണ്ടാ​യി​രു​ന്ന റ​ബ​ര്‍ ഷീ​റ്റു​ക​ളും പൂ​ര്‍​ണ്ണ​മാ​യും ക​ത്തി ന​ശി​ച്ചു. ര​ണ്ടു ചെ​റു​പ്പ​ക്കാ​രു​ടെ സം​യോ​ജി​ത ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണ് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യ​ത് എ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.