മ​നു​ഷ്യ മ​ഹാ​ശൃ​ഖ​ല​യ്‌​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ൽ വി​വാ​ദ പ​രാ​മ​ര്‍​ശം: യു​വാ​വി​നെ​തി​രേ പ​രാ​തി
Tuesday, January 28, 2020 12:15 AM IST
നാ​ദാ​പു​രം:​എ​ല്‍ ഡി ​എ​ഫ് സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ മ​ഹാ​ശൃ​ഖ​ല​യ്ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ യു​വാ​വി​നെ​തി​രേ പ​രാ​തി. വ​ള​യം അ​ച്ചം വീ​ട് സ്വ​ദേ​ശി കാ​ട്ടി​ല്‍ പ​റ​മ്പ​ത്ത് ലി​നി​ല്‍​കു​മാ​റി​നെ​തി​രേ​യാ​ണ് പ​രാ​തി.
പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​ശൃം​ഖ​ല യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കെ​തി​രെ ഫേ​സ് ബു​ക്കി​ല്‍ മോ​ശ​മാ​യ ഭാ​ഷ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത് വി​വാ​ദ​മാ​വു​ക​യാ​യി​രു​ന്നു. അ​ല്‍​പ സ​മ​യ​ത്തി​ന​കം ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.
വൈ​കി​ട്ട് ഏ​ഴോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ യു​വാ​വി​ന്‍റെ വീ​ട്ട് പ​രി​സ​ര​ത്ത് പ്ര​ക​ട​ന​ം ന​ട​ത്തി. പ്ര​ശ്‌​നം സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​യ​തോ​ടെ വ​ള​യം എ​സ് ഐ ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ചു.​യു​വാ​വി​ന്‍റെ വീ​ടി​ന് പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി. രാ​ത്രി വൈ​കി അ​ച്ചം വീ​ട്ടി​ല്‍ സി​പി​എം നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.​
ഇ​തി​നി​ടെ യു​വാ​വ് പോ​സ്റ്റ് പി​ന്‍​വ​ലി​ക്കു​ക​യും ക്ഷ​മ ചോ​ദി​ച്ച് രം​ഗ​ത്ത് വ​രി​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ യു​വാ​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് സ​ഹി​തം വ​ള​യം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി.​പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കാ​ൻ നാ​ദാ​പു​രം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്.