ബ​ധി​ര​രും മൂ​ക​ർക്കും വി​വാ​ഹ ഒ​രു​ക്ക കോ​ഴ്സ് ന​ട​ത്തി
Sunday, February 16, 2020 12:10 AM IST
കോ​ഴി​ക്കോ​ട്‌: ബ​ധി​ര​രും മൂ​ക​രു​മാ​യ യു​വ​തി-​യു​വാ​ക്ക​ൾ ക്ക് ​വേ​ണ്ടി കെ​സി​ബി​സി ഒ​രു​ക്കു​ന്ന വി​വാ​ഹ ഒ​രു​ക്ക കോ​ഴ്സ് കോ​ഴി​ക്കോ​ട് ന​വ​ജ്യോ​തി​സ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്നു.
15,16 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന കോ​ഴ്സി​ൽ ജാ​തി മ​ത​ഭേ​ദ​മെ​ന്യേ മു​പ്പ​തോ​ളം പേ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ​സി​ഞ്ഞോ​ർ തോ​മ​സ് പ​ന​ക്ക​ൽ കോ​ഴ്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബം, വി​വാ​ഹം, വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഊ​ന്ന​ൽ കൊ​ടു​ത്ത് കൊ​ണ്ടു​ള്ള കോ​ഴ്സി​ൽ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് സൈ​ൻ ലാംഗേ്വജി​ൽ പ്ര​ഗ​ൽ​ഭ​രാ​യവ​രാ​ണ്. അ​വ​സാ​ന ദി​വ​സം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ൽ വി​വാ​ഹ ആ​ലോ​ച​നാ സം​ഗ​മ​വും ന​ട​ക്കു​ന്നു. കെ​സി​ബി​സി ഫാ​മി​ലി ക​മ്മീ​ഷ​നാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ബ​ധി​ര​രും മൂ​ക​രും ആ​യി​ട്ടു​ള്ള യു​വ​തി യു​വാ​ക്ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള മാ​ട്രി​മോ​ണി​യ​ൽ സ​ർ​വീ​സും ഇ​തോ​ടൊ​പ്പം ഒ​രു​ക്കി​യി​ട്ടു​ണ്ട്.