നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Monday, February 17, 2020 12:47 AM IST
കൂ​രാ​ച്ചു​ണ്ട് : ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​മ്പി​ൽ സം​യു​ക്ത സ​മ​ര​സ​മി​തി ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് സി​പി​ഐ.​കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​സ​മ​ര​സ​മി​തി ന​ട​ത്തി വ​രു​ന്ന സ​മ​രം ന്യാ​യ​മാ​യ കാ​ര്യ​മാ​ണെ​ന്നും പൊ​തു​ശ്മ​ശാ​നം പ​ഞ്ചാ​യ​ത്തി​ൽ അ​നു​വ​ദി​ച്ച സ്ഥ​ല​ത്തു ത​ന്നെ നി​ർ​മ്മി​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ള വി​ഷ​യം സം​ബ​ന്ധി​ച്ച് ആ​രോ​പി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും ദു​ര​ഭി​മാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സ​മ​ര​സ​മി​തി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി പ്രാ​യോ​ഗി​ക​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.