ചീ​ഫ് സെ​ക്ര​ട്ട​റി ക്വാ​റി​ക്കാ​രു​ടെ ഒ​ത്താ​ശ​ക്കാ​ര​ൻ: സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ
Monday, February 17, 2020 12:48 AM IST
പേ​രാ​മ്പ്ര : സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് ക്വാ​റി ക​മ്പ​നി​ക്കാ​രു​ടെ ഒ​ത്താ​ശ​ക്കാ​ര​നാ​ണെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി. ​ആ​ർ. നീ​ല​ക​ണ്ഠ​ൻ പ​റ​ഞ്ഞു. ചെ​ങ്ങോ​ടു​മ​ല​യി​ൽ ക്വാ​റി​ക്ക് വീ​ണ്ടും പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്‌ഷൻ കൗ​ൺ​സി​ൽ കൂ​ട്ടാ​ലി​ട​യി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ള​ല്ല ചീ​ഫ് സെ​ക്ര​ട്ട​റി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കാ​ൻ സ​ർ​ക്കാ​ർ ത്യാ​റാ​ക​ണം. കേ​ര​ള​ത്തി​ലെ ക്വാ​റി മാ​ഫി​യ​ക​ളെ നി​യ​ന്ത്രി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ കേ​ര​ളം ഇ​നി​യും ദു​ര​ന്ത​ഭൂ​മി​യാ​വു​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ദി​ലീ​ഷ് കൂ​ട്ടാ​ലി​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​കെ. രാ​ഘ​വ​ൻ എം. ​പി, പി. ​സി. മോ​ഹ​ന​ൻ, ജി​മി​നേ​ഷ് കൂ​ട്ടാ​ലി​ട, പ്ര​ശാ​ന്ത് ന​ര​യം​കു​ളം, വി. ​പി. സു​രേ​ന്ദ്ര​ൻ, പി. ​കെ. ശ​ശി​ധ​ര​ൻ, നാ​സ​ർ എ​സ്റ്റേ​റ്റ് മു​ക്ക്, രാ​ധാ​കൃ​ഷ്ണ​ൻ ചോ​ല​ക്ക​ൽ, ക​ല്പ​ക​ശേ​രി ജ​യ​രാ​ജ​ൻ, ടി. ​കെ. നൗ​ഷാ​ദ്, വി. ​എം. അ​ഷ്റ​ഫ്, നി​സാ​ർ ചേ​ലേ​രി, കെ. ​കെ. മാ​ധ​വ​ൻ, കെ. ​പി. രാ​ജ​ശേ​ഖ​ര​ൻ, നി​ജേ​ഷ് അ​ര​വി​ന്ദ്, ജ​യ​പ്ര​കാ​ശ് കാ​യ​ണ്ണ, എ​സ്. കെ. ​ല​ത്തീ​ഫ്, രാ​ജേ​ഷ് കോ​ളി​ക്ക​ട​വ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ ത​ണ​ൽ വേ​ദി, മ​ധു​സൂ​ദ​ന​ൻ ചെ​റു​ക്കാ​ട്, സി. ​കെ. സു​നി ലാ​ൽ, ജ​മാ​ൽ പാ​ലോ​ളി, കെ. ​പി. പ്ര​കാ​ശ​ൻ, എ​ൻ. കെ. ​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ കൊ​ള​ക്ക​ണ്ടി ബി​ജു, പി. ​സി. മോ​ഹ​ന​ൻ, സി. ​കെ. സു​നി​ലാ​ൽ, മ​നോ​ജ് ക​ണ്ടി​യി​ൽ, കെ. ​പി. ഷി​നി​ജ, പി. ​സി. ജ്യോ​തി ല​ക്ഷ്മി, എ. ​എം. ബാ​ബു, ഒ. ​സ​ത്യ​ൻ എ​ന്നി​വ​രാ​ണ് സ​ത്യാ​ഗ്ര​ഹ​മി​രു​ന്ന​ത്.
ഊ​രു​മൂ​പ്പ​ൻ പി. ​സി. കു​ഞ്ഞി​രാ​മ​ൻ നാ​ര​ങ്ങ​നീ​ര് ന​ൽ​കി സ​ത്യാ​ഗ്ര​ഹം അ​വ​സാ​നി​പ്പി​ച്ചു. മ​ഞ്നി തി​രു​വ​ങ്ങൂ​ർ, അ​ജ​യ​ൻ കാ​രാ​ടി എ​ന്നി​വ​ർ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ചി​ത്രം വ​ര​ച്ചു.