കരുവാരകുണ്ട്: പൗരത്വ നിയമഭേദഗതിക്കെതിരേ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രഖ്യാപിച്ച വീട്ടുമുറ്റം കാന്പയിൻ വണ്ടൂർ മണ്ഡലത്തിൽ തുടക്കം കുറിച്ചു. കരുവാരകുണ്ട് പഞ്ചായത്തിലെ കണ്ണത്ത് യൂണിറ്റിൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.അലവി ഉദ്ഘാടനം ചെയ്തു. ഷൈജൽ എടപ്പറ്റ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ ഹഫ്സൽ റഹ്മാൻ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.കെ. മുസ്തഫ അബദുല്ലത്തീഫ്, എൻ.ഉണ്ണീൻകുട്ടി, എം.ടി അലി നൗഷാദ്, ഡോ.ഫൈസൽ ബാബു, കെ.മുഹമ്മദ്, അസ്കർ മാന്പുഴ, പി.എച്ച് സുഹൈൽ, കെ.അൻസാർ, ടി.മുസ്തഫ ഹാജി, കുണ്ടുകാവിൽ അഷ്റഫ്, അസീസ് കേരള, ടി.കെ സുരേന്ദ്രൻ, റിയാസ് പറവെട്ടി, പി. റഹീസ് എന്നിവർ പ്രസംഗിച്ചു.
തൊഴില്‍ നൈപുണ്യ
പരീക്ഷ
കല്‍പ്പറ്റ:മീഡിയ എന്റര്ടെയ്ന്മെന്റ് സ്കില്‍ കൗണ്‍സിലില്‍ വ്യാപാരഭവനില്‍ തൊഴില്‍ നൈപുണ്യ പരീക്ഷ നടത്തി. കേരള സ്റ്റേറ്റ് ബാര്‍ബര്‍ -ബ്യൂട്ടിഷ്യന്‍സ് അസോസിയേഷന് ജില്ലാ സെക്രട്ടറി ബി.പി. ജംഷീര്‍ ഉദ്ഘാടനം ചെയ്തു. എം. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. ബി.പി. പ്രകാശന്, കെ. ഉണ്ണികൃഷ്ണന്, ടി.വി. സുരേഷ്, വി. അബ്ദുല്‍ നസീര്‍, കെ. നിര്‍ഷാദ്, രാജന് അമ്പലവയല്‍, കെ. പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.
ചിത്ര അനിലില്‍ പരീക്ഷയ്ക്കു മേല്‍നോട്ടം വഹിച്ചു.