കുഴി നി​റ​യ്ക്ക​ൽ സ​മ​രം ന​ട​ത്തി
Monday, February 17, 2020 11:50 PM IST
മു​ക്കം: കൂ​ളി​മാ​ട് -ക​ള​ൻതോ​ട് റോ​ഡ് വി​ക​സ​ന​ത്തി​ൽ അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യ്ക്കെ​തി​രേ ചി​റ്റാ​രി​പ്പി​ലാ​ക്ക​ലി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
റോ​ഡ് പണി ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന​ത് മൂ​ലം നാ​ലാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​വും യാ​ത്രാ​സൗ​ക​ര്യ​വും ഈ ​പ്ര​ദേ​ശ​ത്ത് ര​ണ്ട് വ​ർ​ഷ​ക്കാ​ല​മാ​യി മു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​നി​യും അ​വ​ഗ​ണ​ന തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​റ്റാ​രി​പ്പി​ലാ​ക്ക​ൽ പ്ര​ദേ​ശ​ത്ത് അ​പ​ക​ട​ക​ര​മാ​യ രൂ​പ​ത്തി​ൽ കു​ഴി​ച്ച കു​ഴി​യി​ൽ ഇ​റ​ങ്ങി കു​ഴി നി​റ​ക്ക​ൽ സ​മ​രം ന​ട​ത്തി. കൂ​ടാ​തെ പ്ര​തി​ഷേ​ധ റാ​ലി​യും ഒ​പ്പ് ശേ​ഖ​ര​ണ​വും ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​ഷേ​ധ സം​ഗ​മം കെ.​എ. ഖാ​ദ​ർ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​സി. ബ​ഷീ​ർ, പ​ത്താം വാ​ർ​ഡ് മെം​മ്പ​ർ എ.​കെ. ന​ദീ​റ, അ​ർ​സ​ൽ, സി​ദ്ദീ​ഖ്, മു​ജീ​ബ് മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.