ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ജി​ല്ല​യി​ല്‍ 236 പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചു: മ​ന്ത്രി കെ.​കെ.ശൈ​ല​ജ
Wednesday, February 19, 2020 1:04 AM IST
താ​മ​ര​ശേ​രി: ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ജി​ല്ല​യി​ല്‍ 236 പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.
ആ​ര്‍​ദ്രം പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി നിർമാണം പൂ​ര്‍​ത്തീ​ക​രി​ച്ച പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ്വ​പ്ന​തു​ല്യ​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ രം​ഗ​ത്തു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍​ 13 പി​എ​ച്ച്സി​ക​ളാ​ണ് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ന്‍ തെ​ര​ഞ്ഞ​ടു​ത്ത​ത്.
ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 37 എ​ണ്ണ​വും തെ​ര​ഞ്ഞ​ടു​ത്തു. കി​ട​ത്തി​ചി​കി​ത്സ​യേ​ക്കാ​ള്‍ മി​ക​ച്ച സേ​വ​ന​ങ്ങ​ളാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന​ത്. മി​ക​ച്ച ആ​രോ​ഗ്യ​ശീ​ലം പ​ഠി​പ്പി​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​ണ്. അ​വ​ന​വ​ന്‍ ത​ന്നെ വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ച്ചാ​ല്‍ ഡെ​ങ്കി​പ്പനി, എ​ലി​പ്പ​നി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ ത​ട​യാ​ന്‍ ക​ഴി​യും. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ങ്ങ​ളി​ലും പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ കു​റ​യ്ക്കാ​ന്‍ ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ ക്കുറി​ച്ച് പ്രാ​ഥ​മി​ക അ​റി​വ് ന​ല്‍​കു​ന്ന കേ​ന്ദ്ര​മാ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ മാ​റ​ണ​മെ​ന്നും ശൈ​ല​ജ ടീ​ച്ച​ര്‍ പ​റ​ഞ്ഞു. ജോ​ര്‍​ജ് എം. ​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
108 ആം​ബു​ല​ന്‍​സി​ന്‍റെ ഫ്ളാ​ഗ് ഓ​ഫും ഈ-​ഹെ​ല്‍​ത്ത് യു​എ​ച്ച്ഐ​ഡി കാ​ര്‍​ഡ് വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. ഡി​എം​ഒ ഡോ. ​വി​ജ​യ​ശ്രീ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.