പാ​ല​ത്ത് എ​എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ടോ​ദ്ഘാ​ട​നം മ​ന്ത്രി കെ.​ടി. ജ​ലീ​ൽ നി​ർ​വഹി​ച്ചു
Wednesday, February 19, 2020 1:06 AM IST
കോ​ഴി​ക്കോ​ട്: പാ​ല​ത്ത് എ​എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ടോ​ദ്ഘാ​ട​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ നി​ർ​വ​ഹി​ച്ചു. ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ കെ​ട്ടി​ട​വും ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ് വി​ദ്യാ​ല​യം.
ഹെ​ഡ്മി​സ്ട്ര​സ് എ​ൻ. ഉ​ഷ,ചേ​ള​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ശാ​ന്ത മു​തി​യേ​രി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നി​ഷ. കെ, ​ഷീ​ന ചെ​റൂ​ത്ത്, ഗൗ​രി പു​തി​യോ​ത്ത്, ബാ​ല​കൃ​ഷ്ണ​ൻ, ചേ​ള​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ഷാ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.