കേ​ര​ള ഭൂ​ര​ഹി​ത കൂ​ട്ടാ​യ്മ മ​ക്ക​ള്‍ ക​ക്ഷി 20ന് ​ധ​ർ​ണ ന​ട​ത്തും
Wednesday, February 19, 2020 1:07 AM IST
കോ​ഴി​ക്കോ​ട്: ഭൂ​ര​ഹി​ത​ര്‍​ക്ക് ഭൂ​മി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഭൂ​ര​ഹി​ത കൂ​ട്ടാ​യ്മ മ​ക്ക​ള്‍ ക​ക്ഷി 20ന് ​ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഭൂ​ര​ഹി​ത​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യാ​ന്‍ ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജി​ല്‍ 4200 ഏ​ക്ക​ര്‍ ഭൂ​മി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ല.
ന​ഗ​ര​പ്രാ​ന്ത​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് അ​ഞ്ചു​സെ​ന്‍റ് വീ​ത​വും ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് മൂ​ന്ന് സെ​ന്‍റ് വീ​ത​വും മ​ല​യോ​ര​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് 25 സെ​ന്‍റ് വീ​ത​വും വി​ത​ര​ണം ചെ​യ്യ​ണം. ജി​ല്ല​യി​ല്‍ ഭൂ​ര​ഹി​ത​രാ​യ 6000 കു​ടും​ബ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.
ഇ​വരില്‍ ഭൂ​രി​ഭാ​ഗ​വും വാ​ട​ക​വീ​ടു​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കേ​ര​ള ഭൂ​ര​ഹി​ത കൂ​ട്ടാ​യ്മ മ​ക്ക​ള്‍​ക​ക്ഷി ചെ​യ​ര്‍​മാ​ന്‍ ന​റു​ക​ര ഗോ​പി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദി​നേ​ശ്കു​മാ​ര്‍ ക​രി​യാ​ക്ക്, ദ​യാ​ഫാ​ത്തി​മ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.