കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ക്രൈ​സ്ത​വ സ​ഭ​: എം.​കെ. രാ​ഘ​വ​ൻ
Wednesday, February 19, 2020 1:07 AM IST
കൂ​രാ​ച്ചു​ണ്ട്: കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ​യും ന​വോ​ഥാന​ത്തി​ന്‍റെ​യും പു​രോ​ഗ​തി​ക​ളു​ടെ​യും മു​ന്നേ​റ്റ​ത്തി​ന്‍റെ​യും പി​ന്നി​ൽ ക്രൈ​സ്ത​വ സ​ഭ​ക​ളെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി. ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ ന​വീ​ക​രി​ച്ച സ​യ​ൻ​സ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ഒ​രു മാ​റ്റം വേ​ണം. ന​മ്മു​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​യി​ലു​ള്ള പ​രി​ജ്ഞാ​നം കു​റ​വാ​ണെ​ന്നും അ​തേക്കു​റി​ച്ച് വി​ചി​ന്ത​നം ന​ട​ത്തേ​ണ്ട തു​ണ്ടെ​ന്നും എം​പി പ​റ​ഞ്ഞു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ൻ​സി തോ​മ​സ്, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ടി. ജോ​സ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഫ്രാ​ൻ​സീ​സ് സെ​ബാ​സ്റ്റ്യ​ൻ, അ​ധ്യാ​പ​ക പ്ര​തി​നി​ധി ഷാ​ന്‍റി ജോ​സ്, സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.