പ്ര​ഗ​തി മ​ഞ്ഞ​ൾ കൃ​ഷി വി​ള​വെ​ടു​പ്പു​ത്സ​വം
Wednesday, February 19, 2020 1:07 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മു​ഴി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും കാ​വു​ന്ത​റ സ​ര്‍​വീ​സ് കോ. ​ഓ​പ്പ​റേ​റ്റി​വ് ബാ​ങ്ക് ഗ്രാ​മീ​ണ ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ്ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​വു​ന്ത​റ​യി​ല്‍ പ്ര​ഗ​തി മ​ഞ്ഞ​ള്‍ കൃ​ഷി വി​ള​വെ​ടു​പ്പു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.
ന​ടു​വ​ണ്ണൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​സ​മീ​റ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​പി.​എ​സ്. മ​നോ​ജ്, ശ​ശി കോ​ലോ​ത്ത്, പി.​എം. രാ​ജ​ന്‍, കെ.​എം. സ​ക്കീ​ന എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. പ​ത്തോ​ളം വ​നി​ത​ക​ള്‍ ചേ​ര്‍​ന്ന് 50 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് മ​ഞ്ഞ​ള്‍ വി​ത്ത് ഉ​ത്പാ​ദ​ന​ത്തി​നാ​യു​ള്ള കൃ​ഷി ന​ട​ത്തി​യ​ത്.
ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​നം വി​ക​സി​പ്പി​ച്ചെ​ടു​ത്ത അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള മ​ഞ്ഞ​ളി​ന​മാ​ണ് പ്ര​ഗ​തി. വി​ത്ത് പെ​രു​വ​ണ്ണാ​മു​ഴി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലും (04962666041) കാ​വു​ന്ത​റ​യി​ലും (8078364377) ല​ഭ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.