സ്‌​കൂ​ള്‍ കി​ണ​റി​ല്‍ പെ​യി​ന്‍റ് ഒ​ഴി​ച്ച സം​ഭ​വം: പ്ര​തി​യെ പിടികൂടിയില്ല
Friday, February 21, 2020 2:09 AM IST
കോ​ഴി​ക്കോ​ട്: ആ​ഴ്ച്ച​വ​ട്ടം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ കി​ണ​റി​ല്‍ പെ​യി​ന്‍റ് ഒ​ഴി​ച്ച​വ​രെ ക​ണ്ടെ​ത്താ​നാ​വാ​തെ പോ​ലീ​സ്. സം​ഭ​വം ന​ട​ന്നി​ട്ട് ഒ​രാ​ഴ്ച്ച ആ​യി​ട്ടും പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. സ​മീ​പ​ത്തെ ക​ട​ക​ളി​ലും മ​റ്റും സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. കൂ​ടാ​തെ പ്ര​ദേ​ശ​ത്ത് അ​സ​മ​യ​ങ്ങ​ളി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രെ​യെ​ങ്കി​ലും ക​ണ്ടി​രു​ന്ന​താ​യും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പോ​ലീ​സി​ന്‍റെ സി​സി​ടി​വി കാ​മ​റ​ക​ളും പ​രി​ശോ​ധി​ക്കുന്നുണ്ട്.

സ്‌​കൂ​ള്‍ വ​ള​പ്പി​ലെ കി​ണ​റി​ലാ​ണ് അ​ജ്ഞാ​ത​ര്‍ ചു​വ​പ്പു നി​റ​ത്തി​ലു​ള്ള ദ്രാ​വ​കം ഒ​ഴി​ച്ച​ത്. ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ ദി​വ​സ​വും ഈ ​കി​ണ​റി​ലെ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും ഇ​തേ വെ​ള്ളം ത​ന്നെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തി​നാ​ല്‍ സ്‌​കൂ​ളി​നു ര​ണ്ടു ദി​വ​സം അ​വ​ധി ന​ല്‍​കേ​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു അ​ധി​കൃ​ത​ര്‍. തു​ട​ര്‍​ന്ന് കി​ണ​ര്‍ വെ​ള്ളം വ​റ്റി​ക്കു​ക​യും വെ​ള്ളം ശു​ചീ​ക​രി​ക്കു​ക​യും ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് വെള്ളം ഉ​പ​യോ​ഗി​ച്ച് തുടങ്ങിയത്.

14 ന് ​രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണു അ​ധ്യാ​പ​ക​ര്‍ കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ല്‍ ചു​വ​ന്ന ദ്രാ​വ​കം ക​ല​ര്‍​ന്ന​ത് ക​ണ്ട​ത്. രാ​വി​ലെ പി​എ​സ്‌സി പ​രീ​ക്ഷ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ പ്രി​ന്‍​സി​പ്പ​ലും അ​ധ്യാ​പ​ക​രും നേ​ര​ത്തെ സ്‌​കൂ​ളി​ലെ​ത്തി​യി​രു​ന്നു. അ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്തും മു​മ്പേ കി​ണ​റ്റി​ലെ മാ​ലി​ന്യം ക​ണ്ടു. ഇ​തി​നു മു​ന്‍​പും സ്‌​കൂ​ളി​നു നേ​രെ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ന്ന് ക്ലാ​സ് മു​റി​യി​ല്‍ തീ​യി​ട്ടാ​യി​രു​ന്നു അ​ധ്യ​യ​നം മു​ട​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍പു​രോ​ഗ​മ​ന​വു​മി​ല്ലാ​ത്ത​തി​ല്‍ പി​ടി​എ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.

പ്രി​ന്‍​സി​പ്പ​ൽ ബീ​ന​പൂ​വ്വ​ത്തി​ലും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നേ​രി​ട്ട് ചെ​ന്ന് കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച് സ്‌​കൂളി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ കു​ടി​വെ​ള്ള​ ക​ണ​ക്ഷ​ന്‍ എ​ടു​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​ന്നു​ണ്ട്.