പേ​രാ​മ്പ്ര ടൗ​ണി​ലെ സീ​ബ്ര ലൈ​ൻ മാഞ്ഞു
Friday, February 21, 2020 2:13 AM IST
പേ​രാ​മ്പ്ര: വാ​ഹ​ന തി​ര​ക്കേ​റി​യ പേ​രാ​മ്പ്ര ടൗ​ണി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്ക​ണ​മെ​ങ്കി​ൽ ജീ​വ​ൻ പ​ണ​യം വയ്ക്ക​ണം. മു​മ്പ് ബ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത​ട​ക്കം പ​ല ഭാ​ഗ​ത്തും സീ​ബ്രാ ലൈ​നു​ണ്ടാ​യി​രു​ന്നു.
കാ​ല ക്ര​മേ​ണ എ​ല്ലാം മാ​ഞ്ഞു​പോ​യി. ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്കര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് ന​ന്നാ​ക്കു​മ്പോ​ൾ സീ​ബ്രാ ലൈ​നു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ഭാ​ഷ്യം. റോ​ഡ് ന​ന്നാ​യെ​ങ്കി​ലും സീ​ബ്ര വരഞ്ഞില്ല.

സീ​ബ്ര ലൈ​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നു പ​ല സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​മു​യ​ർ​ത്തി യെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കും പേ​രാ​മ്പ്ര ടൗ​ണി​ലെ ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന സ​മി​തി​ക്കും അ​ന​ക്ക​മി​ല്ല.