മു​ക്കം കൃ​ഷി​ഭ​വ​നിൽ ജീ​വ​നി ട്വ​ന്‍റി ട്വ​ന്‍റി
Saturday, February 22, 2020 12:24 AM IST
മു​ക്കം: ഇ​രു​പ​തി​നം പോ​ഷ​ക പ​ച്ച​ക്ക​റി തൈ​ക​ളും ഇ​രു​പ​തി​നം കി​ഴ​ങ്ങു വ​ർ​ഗ വി​ള​ക​ളും ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​ മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​നി ട്വ​ന്‍റി ട്വ​ന്‍റി തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. കി​ഴ​ങ്ങു ഗ്രാ​മം പ​ദ്ധ​തി​യും ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​ര​മു​ള​ള ഇ​ട​വി​ള കി​റ്റ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു .
ചേ​ന്ദ​മം​ഗ​ല്ലൂ​രി​ൽ പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് പ​ദ്ധ​തി​യി​ൽ വി​ള​യി​ച്ചെ​ടു​ത്ത ജൈ​വ​നെ​ല്ല് വി​ല്പ​ന,മു​ക്കം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഹ​രി​താ​ഭ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് ,സ​ബ്ട്ര​ഷ​റി ഓ​ഫീ​സ് ,എ​ഇഒ ഓ​ഫീ​സ് എ​ന്നി​വ​യ്ക്കു​ള്ള പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റേ​റ്റ് അ​ഗ്മാ​ർ​ക്ക് ഗ്രേ​ഡി​ംഗ് ല​ബോ​റ​ട്ട​റി വേ​ങ്ങേ​രി​യു​ടെ അ​ഗ്‌മാ​ർ​ക്ക് എ​ക്സി​ബി​ഷ​ൻ സ്റ്റാ​ളൂം പ്ര​ദ​ർ​ശി​പ്പി​ച്ചു.​
ചാ​യ മാ​ന​സ ,ചീ​ര ചേ​മ്പ് ,പ​ച്ച ചീ​ര ,ചു​വ​പ്പു ചീ​ര ,സു​ന്ദ​രി ചീ​ര, പാ​ല​ക്ക് ചീ​ര, വ​ള്ളി ചീ​ര ,അ​ഗ​ത്തി ചീ​ര ,ക​റി​വേ​പ്പി​ല ,ക​റി​വേ​പ്പി​ല ,മ​ല്ലി​യി​ല ,പു​തി​ന ,പ​യ​ർ ,മു​രി​ങ്ങ ,നി​ത്യ​വ​ഴു​തി​ന ,ത​ക്കാ​ളി ,പ​ച്ച​മു​ള​ക് ,വെ​ണ്ട ,വ​ഴു​തി​ന ,കൈ​പ്പ ,പ​പ്പാ​യ തു​ട​ങ്ങി​യ 20 -ഇ​നം പോ​ഷ​ക ഇ​ല​ക​ളും ,നാ​ലു മാ​സ​ക​പ്പ ,സ​പെ​യി​ൻ മ​രി​യ ക​പ്പ ,കാ​ന്താ​രി പ​ട​പ്പ​ൻ ,സു​ന്ദ​രി ക​പ്പ ,ആ​മ്പ​ക്കാ​ട​ൻ ക​പ്പ ,വെ​ള്ളാ​യ നി ​ഹ്ര​സ്വ ,'ആ​ഫ്രി​ക്ക​ൻ ക​പ്പ ,ഏ​ത്ത ക​പ്പ ,പ​ച്ച​ക​പ്പ ,ശ്രീ ​ന​ന്ദി​നി മ​ധു​ര കി​ഴ​ങ്ങ് ,ശ്രീ ​ര​ത്ന മു​ധു​ര കി​ഴ​ങ്ങ് ,ശ്രീ ​ക​ന​ക മ​ധു​ര കി​ഴ​ങ്ങ് ,ശീ​മ ചേ​മ്പ് ,ന​ന ചേ​സ് ,വ​യ​ല​റ്റ് കാ​ച്ചി​ൽ ,വെ​ള്ള കാ​ച്ചി​ൽ ,കൂ​ർ​ക്ക​ൽ ,ചേ​ന ,കു​വ്വ തു​ട​ങ്ങി 20 ഇ​നം കി​ഴ​ങ്ങു വ​ർ​ഗ വി​ള​ക​ളു​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്ത​ത് . പ​ച്ച​ക്ക​റി​യി​ൽ നി​ന്നു മൂ​ല്യ വ​ർ​ദ്ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നെ കു​റി​ച്ച്പ​ത്മി​നി ക്ലാ​സെടു​ത്തു. മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​കു​ഞ്ഞ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ ഡോ.​പ്രി​യ മോ​ഹ​ൻ, ന​ഗ​ര​സ​ഭ വി​ക​സ​ന സ്റ്റാൻംഗിഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ .​ടി ശ്രീ​ധ​ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.