ചി​ത്രോ​ത്സ​വം 2020 സം​ഘ​ടി​പ്പി​ച്ചു
Saturday, February 22, 2020 12:24 AM IST
മു​ക്കം: ക​ലാ​സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ മു​ക്കം ചി​ത്ര​പ്പു​ര അ​ഖി​ല കേ​ര​ള ബാ​ല ചി​ത്ര​ര​ച​നാ മ​ത്സ​രം ‘ചി​ത്രോ​ത്സ​വം 2020’ സം​ഘ​ടി​പ്പി​ച്ചു. മു​ക്കം​ഇ​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ചി​ത്രോ​ത്സ​വ​ത്തി​ൽ ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു.​പ്രീ -പ്രൈ​മ​റി, എ​ൽ​പി, യു​പി, ഹൈ​സ്കൂൾ എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.​ചി​ത്ര​കാ​ര​ൻ സ​ദു അ​ലി​യൂ​രി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചാ​ണ് ചി​ത്രോ​ത്സ​വം തു​ട​ങ്ങി​യ​ത്. ചി​ത്ര​കാ​ര​ൻ ഹ​നീ​ഫ​ഉ​ദ്ഘാ​ട​നം​ചെ​യ്തു. കൗ​ൺ​സി​ല​ർ മു​ക്കം വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.​ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി ​കു​ഞ്ഞ​ൻ മു​ഖ്യാ​തി​ഥി​യാ​യി.