ബ​സ് മ​ര​ത്തി​ലി​ടി​ച്ച് മു​പ്പ​തു പേ​ര്‍​ക്ക് പ​രിക്ക്
Saturday, February 22, 2020 12:24 AM IST
താ​മ​ര​ശേ​രി: ടി​പ്പ​ര്‍ ലോ​റി​ ത​ട്ടി​ നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ​ബ​സ് മ​ര​ത്തി​ലി​ടി​ച്ച് മു​പ്പ​ത് പേ​ര്‍​ക്ക് പ​രിക്ക്. അ​വേ​ല​ത്തി​ന് സ​മീ​പം ചീ​നി​മു​ക്കി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 നാ​ണ് സം​ഭ​വം. താമരശേരി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടി​പ്പ​ര്‍ ഒ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​മ്പോ​ള്‍ കൊ​യി​ലാ​ണ്ടി-​താ​മ​ര​ശേ​രി റൂ​ട്ടി​ലോ​ടു​ന്ന ആ​ഞ്ജ​നേ​യ ബ​സി​ല്‍ ഇ​ടി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.
നി​സാ​ര പ​രിക്കേ​റ്റ മു​പ്പ​തോ​ളം പേ​രെ നാ​ട്ടു​കാ​ര്‍ പൂ​നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രിക്കേ​റ്റ​വ​രി​ല്‍ ത​ല​യാ​ട് സ്വ​ദേ​ശി രാ​ജേ​ഷി​നെ കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും, കൂ​ട​ത്താ​യി സ്വ​ദേ​ശി അ​ലി​ക്കു​ട്ടി​യെ മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് മാ​റ്റി.