‘സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്: ഏ​ജ​ന്‍​സി സ​സ്‌​പെ​ൻഡ് ചെ​യ്തു
Tuesday, February 25, 2020 12:26 AM IST
കോ​ഴി​ക്കോ​ട്: സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി പ്ര​ഥ​മ​ദൃ​ഷ്ട്യാ ബോ​ധ്യ​പ്പെ​ട്ട​തി​നാ​ല്‍ ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി മ​ഹി​ളാ​പ​ദ്ധ​തി മ​ഹി​ളാ പ്ര​ധാ​ന്‍ ഏ​ജ​ന്‍റാ​യ എം. ​ബീ​ന, മ​ട​ത്തി​ല്‍ വീ​ട്, മ​ക്ക​ട, ക​ക്കോ​ടി എ​ന്ന​യാളുടെ ഏ​ജ​ന്‍​സി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻഡ് ചെ​യ്തു.
കോ​ഴി​ക്കോ​ട് സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഹെ​ഡ് പോ​സ്റ്റോ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്നി​രു​ന്ന​ത്. ഏ​ജ​ന്‍റെ​ന്ന നി​ല​യി​ല്‍ ഇ​വ​ര്‍ യാ​തൊ​രു​ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ഇ​വ​രു​മാ​യി ന​ട​ത്തു​ന്ന യാ​തൊ​രു സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍​ക്കും ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി വ​കു​പ്പി​നോ സ​ര്‍​ക്കാ​റി​നോ ഉ​ത്ത​ര​വാ​ദി​ത്തം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.