നൂ​റു​മേ​നി വി​ള​വി​ൽ യു​വ ക​ർ​ഷ​ക​ൻ
Tuesday, February 25, 2020 12:29 AM IST
തി​രു​വ​മ്പാ​ടി: ക​ക്കാ​ടം പൊ​യി​ല്‍ ക​ള്ളി​പ്പാ​റ​യി​ല്‍ ര​ണ്ടേ​ക്ക​ര്‍ സ്ഥ​ല​ത്ത് പ​യ​ര്‍ കൃ​ഷി​യി​ല്‍ വി​സ്മ​യം തീ​ര്‍​ക്കു​ക​യാ​ണ് ക​പ്പ​പ്പ​റ​മ്പി​ല്‍ ര​ജീ​ഷ് എ​ന്ന യു​വ ക​ര്‍​ഷ​ക​ന്‍. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​മാ​യി വാ​ഴ​കൃ​ഷി​യി​ല്‍ വ്യാ​പൃ​ത​നാ​യി​രു​ന്ന ​യു​വാ​വ് ഈ ​വ​ര്‍​ഷം ആ​ദ്യ​മാ​യി ചെ​യ്ത പ​യ​ർ കൃ​ഷി മി​ക​ച്ച വി​ള​വാ​ണ് ന​ല്‍​കി​യ​ത്.

ഉ​ള്‍​പ്ര​ദേ​ശ​ത്താ​ണ് ക്യ​ഷി​യി​ട​മെ​ന്ന​തി​നാ​ല്‍ കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് കൂ​ടു​ത​ല്‍ വി​ള​വ് ല​ക്ഷ്യ​മി​ട്ട് വി​ല​കൂ​ടി​യ സ​ങ്ക​ര​യി​നം ഇ​നം വി​ത്ത് വാ​ങ്ങി. ത​ട​മെ​ടു​ത്ത് ചാ​ണ​ക​പ്പൊ​ടി​യു​മി​ട്ട് വി​ത്ത് പാ​കി. ആ​യി​ര​ത്തി അ​ഞ്ഞൂ​റ് ചു​വ​ട് വ​ള്ളി​പ്പ​യ​റാ​ണ് ഇ​ങ്ങ​നെ കൃ​ഷി ചെ​യ്ത​ത്. ജൈ​വ​മാ​ര്‍​ഗങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു കീ​ട​നി​യ​ന്ത്ര​ണം ന​ട​ത്തി മി​ക​ച്ച വി​ള​വി​ന് സം​യോ​ജി​ത വ​ള​പ്ര​യോ​ഗ​മാ​ണ് ന​ല്ല​തെ​ന്ന തി​രി​ച്ച​റി​വി​ല്‍ രാ​സ​വ​ള​വും ന​ല്‍​കി. ഒ​ന്നി​ട​വി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ എ​ഴു​പ​ത്തി​യ​ഞ്ച് കി​ലോ പ​യ​ര്‍ വി​ള​വെ​ടു​ത്തു. കി​ലോ​യ്ക്ക് 20 രൂ​പ തോ​തി​ലാ​ണ് ല​ഭി​ച്ച​ത്. മു​ക്ക​ത്തു​ള്ള വി​എ​ഫ്പി​സി​കെ​യു​ടെ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ല്‍ ന​ല്‍​കി​യ​പ്പോ​ള്‍ 30 രൂ​പ കി​ലോ​യ്ക്ക് വി​ല ല​ഭി​ച്ച​ത് ​യു​വ ക​ര്‍​ഷ​ക​ന് ആ​ശ്വാ​സം ത​ന്നെ​യാ​യി​രു​ന്നു.

ക​ക്കാ​ടം പൊ​യി​ലി​ല്‍ നി​ന്നു​മു​ള്ള ദൂ​രം മാ​ത്ര​മാ​യി​രു​ന്നു ഈ ​ക​ര്‍​ഷ​ക​ന് പ്ര​ശ്ന​മാ​യി​രു​ന്ന​ത്. 'ജീ​വ​നി' പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കൂ​ട​ര​ഞ്ഞി ക്യ​ഷി​ഭ​വ​ന്‍ ഈ ​ക​ര്‍​ഷ​ക​ന് ആ​നു​കൂ​ല്യം ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് വ​രു​ന്നു​ണ്ട്.