ക​ട്ടി​പ്പാ​റ വെ​റ്റ​റി​ന​റി ഡി​സ്പ​ന്‍​സ​റി​ക്ക് ഐ​എ​സ്ഒ അം​ഗീ​കാ​രം
Wednesday, February 26, 2020 12:29 AM IST
താ​മ​ര​ശേ​രി: ജി​ല്ല​യി​ലെ ആ​ദ്യ ആ​എ​സ്ഒ 9001-2015 അം​ഗീ​കാ​രം ക​ട്ടി​പ്പാ​റ വെ​റ്റ​റി​ന​റി ഡി​സ്പ​ന്‍​സ​റി​ക്ക് ല​ഭി​ച്ചു. സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നു കീ​ഴി​ല്‍ ഐ​എ​സ്ഒ അം​ഗീ​കാ​രം നേ​ടു​ന്ന സം​സ്ഥാ​ന​ത്തെ ഏ​ഴാ​മ​ത്തെ ഡി​സ്പ​ന്‍​സ​റി കൂ​ടി​യാ​ണി​ത്. 1982ല്‍ ​ആ​ണ് ക​ട്ടി​പ്പാ​റ​യി​ല്‍ ഡി​സ്പ​ന്‍​സ​റി വ​ന്ന​ത്. സേ​വ​ന ഗു​ണ​മേ​ന്മ എ​ന്ന​ല​ക്ഷ്യ​ത്തോ​ടെ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ ഐ​എ​സ്ഒ അം​ഗീ​കാ​രം നേ​ട​ണ​മെ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍ ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഡി​സ്പ​ന്‍​സ​റി​യി​ല്‍ ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്.

ടോ​ട്ട​ല്‍ ക്വാ​ളി​റ്റി മാ​നേ​ജ്മെ​ന്‍റിന്‍റെ വി​വി​ധ ഘ​ട​ക​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ലെ മൃ​ഗ സം​ര​ക്ഷ​ണ -മൃ​ഗ​പ​രി​പാ​ല​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ളു​ടെ​യും ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​ന്‍റെയും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​ണാ​ണെ​ന്ന് ഇ​തു സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യ സം​ഘം വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍, ലെ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, അ​റ്റ​ന്‍​ഡ​ര്‍, പി​ടി​എ​സ് എ​ന്നി​വ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ മാ​തൃ​ക പ​ദ്ധ​തി​യാ​യ സ്വീ​കാ​ര്‍ പ​ദ്ധ​തി, ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ള്‍, വി​ജ്ഞാ​ന വ്യാ​പ​ന ക്ലാ​സു​ക​ള്‍, സം​ര​ഭ​ക സെ​മി​നാ​റു​ക​ള്‍, രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്നു​ണ്ട്.